Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 06:28 IST
Share News :
മുണ്ടക്കയം: പെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ട്രഷറിക്കു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി.പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക,മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.യൂനിറ്റ് പ്രസ,ിഡന്റ് ജെ.ജോണ്‍ അധ്യക്ഷത വഹിച്ച സമരം സംസ്ഥാന കൗണ്‍സിലര്‍ ടി.വി.ജയമോഹന്‍ ഉദഘാടനം ചെയ്തു.കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി മുഖ്യപ്രഭാഷണവും ഇടുക്കി ഡി.സി.സി.അംഗം നൗഷാദ് വെംബ്ലി നയവിശദീകരണവും നടത്തി.അനിത ഷാജി,റോബര്‍ട്ട് വലയിഞ്ചി,പി.ജെ.വര്‍ഗീസ്,പോള്‍ അഗസ്റ്റിന്‍,വി.എസ്.സുഗതന്‍,ടി.ജി.തങ്കമണി, ജി.രാധ,ലില്ലി മാത്യു, വി.എം.ജോസഫ്,കെ.ആര്‍.രഘു, ജോണ്‍വലയിഞ്ചി എന്നിവര്‍ സംസാരിച്ചു.
Follow us on :
More in Related News
Please select your location.