Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിൽ 'അമ്മ അറിയാൻ'; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

08 Jan 2025 20:35 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിൽ 'അമ്മ അറിയാൻ' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിലാണ് വ്യത്യസ്ഥമായ പരിപാടി നടത്തിയത്. കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് വൈക്കം ജനമൈത്രി പോലീസ് സി .ആർ .ഓ ജോർജ് മാത്യൂ ഉദ്ഘാടനം ചെയ്തു. കോട്ടയം വുമൺ സെല്ലിലെ ഫാമിലി കൗൺസിലർ രേഖ ജിന ചന്ദ്രൻ ക്ലാസ് നയിച്ചു. തുറന്ന സംസാരം, സ്നേഹത്തോടെയുള്ള സമീപനങ്ങൾ, കുട്ടികുട്ടികളോടൊപ്പം സമയം ചിലവഴിക്കുക തുടങ്ങിയവ കുട്ടികളിൽ ശാരീരിക മാനസിക വളർച്ചയ്ക്ക് ഉതകും വിധം ഇന്നത്തെ

കാലഘട്ടത്തിൽ മികച്ച വ്യക്തിത്വമുള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ രക്ഷിതാക്കളെ

സഹായിക്കും വിധം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായി. സ്കൂൾ സെമിനാർ ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം ടി. .പ്രസാദ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ജയൻ, ജനമൈത്രി സമിതി അംഗങ്ങളായ സജീവ് മഞ്ചൂരത്തിൽ, ശിവൻ ചാലുങ്കൽ , സുനിൽകുമാർ,സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ.നടേശൻ ,അധ്യാപകരായ കെ. എ അഞ്ജു, വി. അനുഷ, പ്രസീന ശങ്കർ കെ..എസ് തുടങ്ങിയവർ പ്രസംഗിച്ചു. പി ടി എ ഭാരവാഹികളും രക്ഷിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News