Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 23:57 IST
Share News :
കോട്ടയം: തൊഴിൽ കേന്ദ്രീകൃതമായ നവീന കോഴ്സുകൾ സർക്കാർ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ ചെലവുകുറഞ്ഞ രീതിയിൽ വിദ്യാർഥികളിലേക്ക് എത്തിക്കാൻ കഴിയണം, ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനസമയം പുനക്രമീകരിക്കണമെന്നും എസ്എഫ്ഐ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെൽബിൻ ജോസഫ്, വി വിചിത്ര എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ലിനു കെ ജോൺ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്നുദിവസമായി നടക്കുന്ന സമ്മേളനം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമാപിച്ചു. പതിമൂന്നംഗ ജില്ലാ സെക്രട്ടറിയറ്റിനെയും 49 അംഗ ജില്ലാ കമ്മറ്റിയെയുമാണ് തെരഞ്ഞെടുത്തത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി ബി ആഷിഖിനെയും സെക്രട്ടറിയായി മെൽബിൻ ജോസഫിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: വി ആർ രാഹുൽ, അർജുൻ മുരളി, ഡി കെ അമൽ. ജോയിന്റ് സെക്രട്ടറിമാർ: വൈഷ്ണവി ഷാജി, പി ജെ സഞ്ജയ്, അശ്വിൻ ബിജു. സെക്രട്ടറിയറ്റംഗങ്ങൾ: അഭിരാമി പ്രസാദ്, മുഹമ്മദ് റസൽ, രാഹുൽ രാജേന്ദ്രൻ, എസ് നന്ദു, മീനു എം ബിജു.
Follow us on :
Tags:
More in Related News
Please select your location.