Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാർട്ടിഷെഡ് തകർത്ത പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി പരാതി

09 Apr 2024 19:52 IST

Saifuddin Rocky

Share News :


തിരൂരങ്ങാടി: തൃക്കുളം പള്ളിപ്പടിയിൽ സിപിഐ സ്ഥാപിച്ച വിശ്രമ കേന്ദ്രം തകർത്ത സംഭവത്തിൽ ഗുണ്ടകളായ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി പരാതി ഉയർന്നു.


സിപിഐ ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച എഐവൈഎഫ് വിശ്രമകേന്ദ്രം ആണ് പ്രതികൾ അടിച്ചു തകർത്തത്. ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത് എന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി.


ചെമ്മാട് മാനിപ്പാടത്ത് അനധികൃതമായി വയൽ നികത്തി നിർമ്മിച്ച ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിനെതിരെ പരാതി നൽകുകയും

സർക്കാർതലത്തിൽ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവാകുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് പാർട്ടി മെമ്പറായ എംപി സ്വാലിഹ് തങ്ങൾക്ക് നേരെ വധശ്രമത്തിന് ഇടയാക്കിയതും ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച പാർട്ടി ഷെഡ് തകർക്കാനും കാരണമായത് എന്നും ബ്രാഞ്ച് വിലയിരുത്തി.

ഇതിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ക്രമസമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി നടത്തിയ ഗുണ്ട ആക്രമണത്തിൽ ഷെഡ് തകർത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്.


പാർട്ടി ഷെഡ് തകർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നാശനഷ്ടം തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബ്രാഞ്ച് കമ്മിറ്റി പരാതിയിലൂടെ ആവശ്യപ്പെട്ടു.


ബ്രാഞ്ച് യോഗത്തിൽ റഫീഖ് പിടി അധ്യക്ഷം വഹിച്ചു. മുജീബ് വമ്പിശ്ശേരി സ്വാഗതം പറഞ്ഞു. പന്താരങ്ങാടി ബ്രാഞ്ച് സെക്രട്ടറി ഷംസുദ്ദീൻ തോട്ടത്തിൽ, അസിസ്റ്റൻറ് സെക്രട്ടറി

സനജ് കറുത്തോൻ,പാർട്ടി മെമ്പർമാരായ എം പി സ്വാലിഹ് തങ്ങൾ, അമീൻ പികെ ,റഹീം കുട്ടശ്ശേരി,മനാഫ് ചെമ്മലപ്പാറ തുടങ്ങിയവർ സംസാരിച്ചു.റഹ്മത്തുള്ള മണമ്മൽ നന്ദി പറഞ്ഞു.


പൊന്നാനി പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെഎസ് ഹംസയെ വിജയിപ്പിക്കുന്നതിന് ബൂത്ത് തലങ്ങളിൽ സ്ക്വാഡ് വർക്കിന് ഇറങ്ങാനും പോസ്റ്റർ പ്രചരണം നടത്താനും യോഗം തീരുമാനിച്ചു.

Follow us on :

More in Related News