Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ എസ് എസ് ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട ഡോ. അസ്ന വിവാഹിതയായി

05 Jul 2025 19:27 IST

Jithu Vijay

Share News :

കണ്ണൂർ : ആർ എസ് എസ് ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരിയിലെ

ഡോ. അസ്ന വിവാഹിതയായി. ആറാം വയസിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന അസ്ന പ്രതിസന്ധികളെ അതിജീവിച്ച് പഠിച്ച് ഡോക്ടറായതിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.


24 വർഷം മുമ്പ് 2000 സെപ്തംബർ 27 ന്റെ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസമാണ് ആർഎസ്എസുകാർ ബോംബെറിഞ്ഞു അഷ്‌നയുടെ കാൽ തകർത്തത്. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അസ്നയ്ക്ക് നേരെയാണ് ആർ എസ് എസ്സുകാർ എറിഞ്ഞ ബോംബുകളിലൊന്ന് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ അസ്നയുടെ വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ച് മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ചവിട്ടിക്കയറി.


കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് നേടി.

ഡോക്ടറായ അഷ്‌നയ്ക്ക് പാട്യം പഞ്ചായത്താണ് ആദ്യമായി ചെറുവാഞ്ചേരി കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ താത്കാലികമായി ജോലി നൽകിയത്. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.


ആലക്കോട് അരങ്ങംവാഴ സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലിന്റെ കൈ പിടിച്ചാണ് ഡോ അസ്ന പുതിയ ജീവിതത്തിലേക്ക് കടന്ന്. അസ്ന ഡോക്ടർ ആയത് ആഘോഷമാക്കിയത് പോലെ വിവാഹവും നാടൊരുമിച്ച് ഉത്സവമാക്കി മാറ്റി.




Follow us on :

More in Related News