Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ തുന്നൽ ഇട്ട സംഭവം; ജീവനക്കാരനെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ.

05 Feb 2025 20:21 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈദ്യുതി തടസപ്പെട്ട സമയത്ത് അപകടത്തിൽപ്പെട്ട് ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ തലയിൽ മൊബൈൽ വെളിച്ചത്തിൽ തുന്നൽ ഇട്ടതുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ അകാരണമായി സസ്പെൻ്റ് ചെയ്ത സംഭവത്തിൽ ഡി.എം.ഒ സ്വീകരിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. വൈദ്യുതി തടസപ്പെട്ട സമയത്ത് കുട്ടിയെ പരിചരിച്ച് രക്തശ്രാവം തടയുന്നതിനായി മുറിവ് വൃത്തിയാക്കി തുന്നൽ ഇടാൻ സഹായിച്ച നഴ്സിംഗ് അസിസ്റ്റൻ്റിനെ സസ്പെൻ്റ് ചെയ്തത് തികച്ചും അന്യായമായ നടപടിയാണെന്നും ജനറേറ്റർ ഓപ്പറേറ്റ് ചെയ്യേണ്ട ജീവനക്കാരനെയോ, അതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വമുള്ള ആളുകൾക്കെതിരെയോ നടപടി സ്വീകരിക്കാതെ ഇതുമായി ബന്ധപ്പെടാത്ത ജീവനക്കാരനെതിരെ സ്വീകരിച്ച നടപടി തീർത്തും പ്രതിഷേധാർഹമായ നടപടിയാണെന്നും സമരക്കാർ പറഞ്ഞു. പ്രതിക്ഷേധ സമരം എഐടിയുസി സംസ്ഥാന സെക്രട്ടറി ടി. എൻ രമേശൻ ഉദ്ഘാടനം ചെയ്തു. അപകടം പറ്റി കുട്ടി ചിതിത്സ തേടിയെത്തുന്നത് വൈകിട്ട് നാല് മണിയോടു കൂടിയാണെന്നും 7 മണിക്ക് ശേഷമാണ് വിവാദം ഉണ്ടായതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വോഷണ ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതർ അറിയിച്ചത്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ച് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥനത്തിലാണ് ജീവനക്കാരനെതിരെ നടപടി വന്നിരിക്കുന്നതെന്നും ഉദ്ഘാടകൻ പറഞ്ഞു. സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ രക്ഷിച്ച് ഇതുമായി ബന്ധപ്പെടാത്ത ജീവനക്കാരനെ ശിക്ഷിക്കുന്ന നടപടി പിൻവലിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രീതി പ്രഹ്ളാദൻ പ്രതിക്ഷേധ സമരത്തിൽ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എം. ഡി ബാബുരാജ് , ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അജീഷ് ദാസപ്പൻ, സി പി ഐ നേതാക്കളായ പി. പ്രദീപ്, ഡി. രഞ്ജിത്ത് കുമാർ, ജോയിൻ്റ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി ശ്യാംരാജ് തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News