Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം

31 Jul 2024 20:49 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽ രഹിതരായ പതിനെട്ടിനും അൻപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്കായി ഓഗസ്റ്റ് അഞ്ചു മുതൽ ആരംഭിക്കുന്ന ആറു ദിവസത്തെ സോപ്പ് പൊടി,ലോഷൻ നിർമ്മാണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യപരിശീലനത്തിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ഓഗസ്റ്റ് മൂന്നിന് നു മുൻപായി 0481-2303307, 2303306 നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക് ഇ-മെയിൽ ::rsetiktm@sbi.co.in








Follow us on :

More in Related News