Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ധര്‍ണ സംഘടിപ്പിച്ചു

27 Nov 2024 18:34 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ധര്‍ണ സംഘടിപ്പിച്ചു

കൊടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.യൂണിയന്‍ ഏരിയ സെക്രട്ടറി ടി.എ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍ര് ഷെര്‍ളിജോസ് അധ്യക്ഷത വഹിച്ചു.വി. കെ. മുകുന്ദന്‍ ,അന്‍വര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പറപ്പൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നന്തിക്കര പോസ്റ്റ് ഓഫീസിന് മുന്‍പിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. യൂണിയന്‍ ഏരിയ പ്രസിഡണ്ട് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ .സി . പ്രദീപ് അധ്യക്ഷത വഹിച്ചു .ജില്ലാ കമ്മിറ്റി അംഗം സുലോചന ജനകന്‍ ,രഞ്ജിനി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍പുതുക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്റ്റ് ഓഫീസിനു മുന്‍പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയുംസംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സാറാമ്മ റപ്പായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.വി അരവിന്ദാക്ഷന്‍ , ഫിലോമിന ഫ്രാന്‍സിസ്, സാവിത്രി എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News