Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി ഒരു വൈറസ് പടർന്നാൽ ശവസംസ്കാരത്തിന് ആധുനിക സംവിധാനവുമായി വിദ്യാർഥികൾ

26 Oct 2024 16:01 IST

Basheer Puthukkudi

Share News :

കുന്നമംഗലം: നിപയും കൊറോണയും പിടികൂടിയപ്പോൾ ഏറ്റവും പ്രയാസപ്പെട്ടത് മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾ തന്നെയായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കല്ലാച്ചി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹസ്റിൻ ഹനീഫ്, നിവേദിത ദിലീപ് എന്നീ വിദ്യാർഥികൾ. കൊറോണ പോലെയുള്ള വലിയ വൈറസ് പരന്നു പിടിച്ച് ധാരാളം പേർ മരണപെട്ടാൽ പ്രകൃതിക്ക് ദോഷം വരാതെ ശവം സംസ്ക്കരിക്കാനുള്ള സംവിധാനമാണ് കുന്നമംഗലത്ത് നടന്ന കോഴിക്കോട് ജില്ല ശാസ്ത്രോൽസവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ചത്. ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിക്കുന്ന മാലിന്യം ആദ്യഘട്ടത്തിൽ ബ്ലീച്ച് വാട്ടർ ഉപയോഗിച്ചും രണ്ടാം ഘട്ടത്തിൽ സോപ്പ് വാട്ടർ ഉപയോഗിച്ചും മൂന്നാം ഘട്ടത്തിൽ ലൈം വാട്ടർ ഉപയോഗിച്ചും ശുചീകരിച്ച് കോസ്മെറ്റിക് പ്രൊഡക്റ്റ്സ്, മണ്ണിൽ അലിഞ്ഞുചേരുന്ന വളം, റമ്പർ നിർമ്മാണം, സിമൻ്റ് നിർമ്മാണം എന്നിവക്ക് ഉപയോഗിക്കാൻ സാധിക്കുന്ന കണ്ടുപിടുത്തമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.

Follow us on :

More in Related News