Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികൾക്ക് ആദരം നൽകി ചെമ്മാട് പ്രതിഭ ലൈബ്രറി

02 Jul 2024 20:24 IST

Jithu Vijay

Share News :



തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയവർ, എൻ എം എം എസ് സ്ക്കോളർഷിപ്പു നേടിയവർ, ലൈബ്രറി കൌൺസിൽ ബാലോത്സവ ജേതാക്കൾ എന്നിവരെ ആദരിച്ചു.

കൂടാതെ ബെസ്ററ് ഓഫ് ഇന്ത്യ റെക്കോർഡ്സ് വേൾഡ് റെക്കോർഡിന് അർഹനായ പ്രതിഭ അംഗം എ ടി ശ്രീകുമാർ പ്രത്യേക ആദരവിന് അർഹനായി.

വായന പക്ഷാചരണത്തിന്റെ ഭാഗമായി വിജയികൾക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി ലൈബ്രറി കൌൺസിൽ താലൂക്ക് സെക്രട്ടറി കെ പി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ലൈബ്രറി സെക്രട്ടറി കെ ശ്രീധരൻ, ബാലവേദി കൺവീനർ അനിൽ കരുമാട്ട്, താലൂക്ക് കൗൺസിലർ പി സി സാമുവൽ, തൃക്കുളം മുരളി, ടി അബ്ദുറസാക്ക്, ലൈബ്രേറിയൻ എം പി ലളിത എന്നിവർ സംബന്ധിച്ചു. പ്രതിഭ പ്രസിഡന്റ്‌ കെ രാമദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശിവാനന്ദൻ സ്വാഗതവും ലൈബ്രറി പ്രസിഡന്റ്‌ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

Follow us on :

More in Related News