Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ഫിഷറീസ് കോളനി പട്ടയ വിഷയം റവന്യു മന്ത്രിയെ വീണ്ടും കണ്ട് നിവേദനം നൽകി പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ്

28 Jun 2024 17:18 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ഏറെ കാലത്തെ മുറവിളിയാണ് പുത്തൻകടപ്പുറം, ആലുങ്ങൽ ഫിഷറീസ് കോളനികൾ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക എന്നുള്ളത്. 

അതിനായി നിരന്തരമായി ശ്രമം നടത്തിവരികയാണെന്ന് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് പറഞ്ഞു. ഒറ്റ വീടുകളാക്കാനായി കെ പി എ മജീദ് എം എൽ എയുടെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയനുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്മെന്റിന്റെ പരിശോധന നടക്കുകയും കോസ്റ്റൽ ഡെവലെപ്മെന്റ് കോർപറേഷന് എസ്റ്റിമേറ്റ് തയ്യാറാക്കി അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.



നിലവിലെ താമസിക്കുന്ന പകുതിയിലധികം വീടുകളിലുള്ളവർക്ക് അവരുടെ പേരിലല്ല പട്ടയമുള്ളതെന്നും കൈമാറ്റം ചെയ്യപ്പെട്ട പട്ടയമാണ് എന്നതിനാൽ നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം കിട്ടാനായി റവന്യു മന്ത്രിയെ തിരൂരങ്ങാടി എം എൽ എ കെ പി എ മജീദ് മുഖേന നിവേദനം നൽക്കുകയും, നേരിൽ കണ്ട്

ചർച്ച നടത്തുകയും ചെയ്തിരുന്നതായും

മന്ത്രി റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ഈ കാര്യത്തിൽ ഇടപെട്ട് കൊണ്ട് നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം നൽകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകിയിയതായും,  

നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം മാറ്റാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് റവന്യു മന്ത്രി കെ രാജനെ വീണ്ടും കണ്ട് നിവേദനം നൽക്കുകയും അതിന്റെ റിപ്പോർട്ട്‌ കിട്ടിയ ഉടനെ തന്നെ നടപടികൾ വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പരപ്പനങ്ങാടി നഗരസഭ

ചെയർമാൻ പി പി ഷാഹുൽ ഹമീദ് എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.



Follow us on :

More in Related News