Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തരി ഉത്സവത്തിന് പറോക്കണ്ടി തറവാട് ഒരുക്കം തുടങ്ങി

19 Sep 2024 10:12 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :കുന്ദമംഗലം ചാത്തങ്കാവ് വയലിൽ 10 സെന്റ് സ്ഥലത്ത് കരുണനില്‍വിത്തിന്റെ നുരി വെച്ച് പറോക്കണ്ടിയിൽ തറവാട് കുടുംബാംഗങ്ങൾ പുത്തരി ഉത്സവത്തിന് ഒരുക്കം തുടങ്ങി. ഇപ്പോൾ നട്ട ഞാറു വളർന്നു 120 ദിവസത്തിനു ശേഷം വിളഞ്ഞുയർന്നു നിൽക്കുന്ന കതിരുകൾ മകരക്കൊയ്ത്ത് നടത്തി തുടർന്നുവരുന്ന കുംഭം ഒന്നാം തീയതിയാണ് പുത്തരി ഉത്സവം കൊണ്ടാടുന്നത്.പറോക്കണ്ടിയിൽ ഭഗവതിക്കാവിൽ സമീപകാലങ്ങളിൽ പഴയ ആചാരമായ പുത്തരി ഉത്സവം നടത്തിയിരുന്നത് വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയായിരുന്നു. ഇത്തവണ പുത്തരിക്കുള്ള നെല്ല് പഴയകാലത്തെപ്പോലെ വളർത്തിയെടുക്കാനാണ് ഭഗവതിക്കാവ് മാതൃസമിതി തീരുമാനിച്ചത്.

 തറവാട്ടിലെ പഴയ തലമുറയിൽപ്പെട്ട 80 കാരിയായ കല്യാണിയുടെ ഓർമ്മകളാണ് മാതൃസമിതിക്ക് പ്രചോദനമായത്. പുതിയ തലമുറയും കൂടെ നിന്നു.

വറുതിയുടെ മാസങ്ങൾക്ക് ശേഷം വന്നുചേരുന്ന മകരക്കൊയ്ത്തിൽ നിന്ന് പതം വാങ്ങി കുംഭംഒന്നിന് ആഘോഷത്തോടെ ഉത്സവം കൊണ്ടാടിയിരുന്ന കാലത്തെക്കുറിച്ച് കല്യാണിക്ക് ഓർക്കാൻ ഏറെയുണ്ട്. ചേറു മണം അറിയാതെ പുതിയ ജീവിതശീലങ്ങൾ ആസ്വദിച്ച് അല്ലലില്ലാതെ കഴിയുന്ന പുതിയ തലമുറക്ക് പണ്ടത്തെ കർഷക സമൃദ്ധിയുടെ അനുഭവങ്ങളി lല്ല. കല്യാണി പറഞ്ഞു. നാലുമാസം കഴിഞ്ഞു വരുന്ന പുത്തരി ഉത്സവത്തെ കാത്തിരിക്കുകയാണ് ഈ  തറവാട് കുടുംബാംഗങ്ങളെല്ലാം.

Follow us on :

More in Related News