Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ വരിക്കാംകുന്നിൽ മൂവാറ്റുപുഴയാറിൻ്റെ തീരത്ത് ടിപ്പർ ലോറിയിൽ മാലിന്യം തള്ളൽ പതിവ്.

15 Jun 2024 21:56 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ പഞ്ചായത്തിൽ വരിക്കാംകുന്ന് പുലുമുഖം പാലത്തിനു സമീപം മൂവാറ്റുപുഴയാറിൻ്റെ തീരത്ത് പട്ടാപ്പകൽ മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. പിടികൂടിയ ലോറി തലയോലപ്പറമ്പ് പൊലീസിനു കൈമാറി. വെള്ളൂർ സ്വദേശികളായ ബിനോയി നിവാസിൽ ബിനോയി, മുത്തേടത്ത് പ്രതാപൻ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് വാഹനത്തിൽ കൊണ്ട് വന്ന് മാലിന്യം

തള്ളിയത്. വെള്ളിയാഴ്‌ച രാത്രി മുതൽ 2 ടിപ്പർ ലോറികളിലായി ഏകദേശം പത്തോളം ലോഡ് മാലിന്യം തള്ളിയതായി നാട്ടുകാർ പറഞ്ഞു. അധികം വാഹന സഞ്ചാരം ഇല്ലാത്ത റോഡിൽ രാത്രി ഇടവിട്ട് ടിപ്പർ ലോറി വന്നു പോകുന്നതു കണ്ട് നാട്ടുകാർ നോക്കിയപ്പോളാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാർ സംഭവം പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു. പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിൽ ആളുകൾ സ്‌ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ വീണ്ടും മാലിന്യം നിക്ഷേപിക്കാനായി ടിപ്പർ ലോറി എത്തുകയും ജനകൂട്ടം കണ്ട് ലോറി തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. റബർ, പ്ലാസ്‌റ്റിക് എന്നിവ അടങ്ങിയ മാലിന്യമാണ് നിക്ഷേപിച്ചത്. മുളന്തുരുത്തിയിൽ

നിന്നും കൊണ്ടുവന്ന മാലിന്യമാണ് പ്രദേശത്ത് തള്ളിയിരുന്നത്.തുടർന്ന് പഞ്ചായത്ത് അധികൃതർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മാലിന്യം കിടക്കുന്ന സ്ഥല ഉടമകളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറി ഡ്രൈവർ അഖിലിനെതിരെ കേസ് എടുത്തതായി തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു.

തലയോലപ്പറമ്പ് ചന്തപ്പാലത്തിന് സമീപം ശുചി മുറി മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ പുത്തൻ തോട്ടിൽ തള്ളിയത് മൂലം പ്രദേശവാസികൾ ഏറെ ഭീതിയിലാണ്. പകർച്ചവ്യാധികൾ ഉൾപ്പടെ പകരാൻ ഏറെ സാധ്യതയാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളൽ വ്യാപകമാകുമ്പോഴും ഇതിനെതിരെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് ഇsയാക്കിയിട്ടുണ്ട്.





Follow us on :

More in Related News