Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ വൈക്കത്ത് ഗ്രാമവാസികൾ മനുഷ്യ ചങ്ങല തീർത്തു.

16 Mar 2025 23:02 IST

santhosh sharma.v

Share News :

വൈക്കം: വർദ്ധിച്ചു വരുന്ന മയക്കുമരുന്നു മാഫിയക്കെതിരെ നാടിൻ്റെ കരുതലിൻ്റെയും കാവലിൻ്റെയും ഭാഗമായി യുവതലമുറയെ ലക്ഷ്യം വച്ചു കൊണ്ടുള്ള മയക്കുമരുന്നിനെതിരെ പോരാട്ടത്തിന് ശക്തി പകരുവാനും കാട്ടിക്കുന്നിലെ ജനത ഒന്നാകെ

കൈകോർത്തു. ഞയറാഴ്ച വൈകിട്ട് 5ന് പൂത്തോട്ട പാലം മുതൽ മുറിഞ്ഞപുഴ പാലം വരെ ഇതിനായി മനുഷ്യ ചങ്ങല തീർത്തു.5 മുതൽ 6 വരെ ഒരു മണിക്കൂർ നേരമാണ് ജനകീയ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. ചെമ്പ് ഗ്രാമ പഞ്ചായത്ത്‌ 1,2,15 വാർഡ് ഉൾപ്പെടുന്ന മുറിഞ്ഞപുഴ പാലത്തിനു വടക്കേ കരമുതൽ പൂത്തോട്ട പാലത്തിന്റെ തെക്കേക്കരവരെയുള്ള പ്രദേശത്തുള്ള വിവിധ രാഷ്ട്രീയ, സമുദായിക, സാംസ്‌കാരിക, സംഘടന നേതാക്കളും സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികളും ചങ്ങലയിൽ കണ്ണികളായി. ജനപ്രതിനിധികളായ നിഷ ബിജു, സുനിൽ മുണ്ടക്കൽ, ചമയം ശശി തുടങ്ങിയവർ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകി.




 

Follow us on :

More in Related News