Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 18:38 IST
Share News :
കോട്ടയം: കോട്ടയം കോട്ട കാക്കാൻ ഇനി ഫ്രാൻസിസ് ജോർജ്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജ് വൻഭൂരിപക്ഷത്തിൽ വിജയിച്ചു. രണ്ടാം റൗണ്ട് മുതൽ ലീഡ് നിലനിർത്തിയായിരുന്നു ഫ്രാൻസിസ് ജോർജിന്റെ മുന്നേറ്റം. ഫ്രാൻസിസ് ജോർജിന് 362348 വോട്ടും തോമസ് ചാഴികാടൻ 274884 വോട്ടും നേടി.
44 വർഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് പാർട്ടികള്‍ തമ്മിൽ നേർക്കുനേർ മത്സരിക്കുന്നത്. കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ വിജയം യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും ഉണ്ടായ ആധികാരിക വിജയമാണ്.
വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോട്ടയത്ത് യുഡിഎഫ് പ്രവർത്തകർ പ്രകടനം ആരംഭിച്ചു.
കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു. വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നു. കോട്ടയത്ത് കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും എൽഡിഎഫ് - യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരായ വികാരവും ദേശീയതലത്തിൽ മാറ്റം വരണമെന്നുള്ള ജനാധിപത്യ മതേതര സമൂഹത്തിൻ്റെ പൊതു വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും ഫ്രാൻസിസ് ജോർജ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലും കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങളിലും ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും ഫ്രാൻസിസ് കോട്ടയത്ത് പ്രതികരിച്ചു.
തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം), വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി, വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ., തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന, പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്, ചന്ദ്രബോസ് പി.- സ്വതന്ത്രൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ, ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ, മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ, സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ, സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ, എം.എം. സ്‌കറിയ-സ്വതന്ത്രൻ, റോബി മറ്റപ്പള്ളി-സ്വതന്ത്രൻ എന്നിവർ ആയിരുന്നു സ്ഥാനാർത്ഥികൾ.
Follow us on :
Tags:
More in Related News
Please select your location.