Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബോട്ട് ജെട്ടിയിൽ യാത്രക്കാർക്കായി നവീന വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച് വൈക്കം റോട്ടറിക്ലബ്ബ്.

04 Dec 2024 15:14 IST

santhosh sharma.v

Share News :

വൈക്കം:വൈക്കം ബോട്ട് ജെട്ടിയിൽ ആധുനിക രീതിയിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കി വൈക്കം റോട്ടറിക്ലബ്ബ്. വൈക്കം- ചേർത്തല റൂട്ടിലെ പ്രധാന യാത്രാമാർഗ്ഗമായ വൈക്കം ബോട്ട് ജെട്ടിയിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും സന്ദർശകർക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് വൈക്കം റോട്ടറി ക്ലബ്ബ് സംഭാവന നൽകിയ നവീന വാട്ടർ പ്യൂരിഫയർ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു. ശുദ്ധജലം ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട് റോട്ടറി ഡിസ്ട്രിക്റ്റ് 3211 നടപ്പിലാക്കുന്ന അമൃതധാര പ്രോജക്ടിൻ്റെ ഭാഗമായാണ് നിത്യേന നൂറ് കണക്കിന് യാത്രക്കാർ എത്തുന്ന വൈക്കം ബോട്ട് ജെട്ടിയിൽ നൂതന ജല ശുദ്ധീകരണ സംവിധാനം വൈക്കം റോട്ടറി ക്ലബ്ബ് ഒരുക്കിയത്. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ബോബി കൂപ്ലിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഇ.കെ.ലൂക്ക്, ഷിജോ മാത്യു, എൻ. ഷൈൻ കുമാർ, സണ്ണി കുര്യാക്കോസ്, അഡ്വ. കെ.പി. ശിവജി, രാജു തോമസ്, വൈക്കം ബോട്ട് ജട്ടി സ്റ്റേഷൻ മാസ്റ്റർ സി.എ സലിം, അസി.സ്റ്റേഷൻ മാസ്റ്റർ ടി.ജി.ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു. 

തുടർന്ന് "യാനത്തിൽ ഒരു വായനശാല "

പദ്ധതിയുടെ ഭാഗമായി, വൈക്കം തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യ സോളാർ ബോട്ടായ ആദിത്യയിൽ വൈക്കം റോട്ടറി ക്ലബ്ബ് ഒരുക്കിയ ലൈബ്രറി റോട്ടറി ഗവർണ്ണർ സന്ദർശിച്ച് യാത്രക്കാർ പുസ്തകങ്ങൾ വായിക്കുന്നതിനെക്കുറിച്ച് ബോട്ട് ജീവനക്കാരോട് ചോദിച്ച് അറിയുകയും ചെയ്തു.

Follow us on :

More in Related News