Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 19:25 IST
Share News :
കടുത്തുരുത്തി: എസ്.സി എസ്.ടി സംവരണ വിഷയത്തിൽ വിവിധ ദളിത് സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ജില്ലാ പൊലീസിൻ്റെ ജാഗ്രത നിർദേശം. ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, കടകൾ ബലമായി അടപ്പിക്കാതിരിക്കാനും, വാഹനങ്ങൾ തടയാതിരിക്കാനുമുള്ള കർശന ഇടപെടൽ ജില്ലാ പൊലീസ് ഉറപ്പു വരുത്തിയിട്ടുണ്ട്. ഹർത്താൽ ആഹ്വാനമുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും ജില്ലയിൽ സാധാരണ നിലയിൽ തന്നെ സർവീസ് നടത്തും. വാഹനങ്ങൾ തടയുന്നതിനോ, ബലമായി കടകൾ അടപ്പിക്കുന്നതിനോ നിലവിൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾ പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഹർത്താൽ ഒരു പ്രതിഷേധം മാത്രമായി കടന്നു പോകാൻ സാധ്യത .രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടില്ല. അത് മാത്രമല്ല നിലവിലെ മാനദണ്ഡ പ്രകാരം ഹർത്താലിന് ആഴ്ചകൾക്ക് മുൻപ് നോട്ടീസ് നൽകണം. ഹർത്താൽ നടത്തുന്ന ജില്ലാ പോലീസ് മേധാവിമാർക്ക് അടക്കം നോട്ടീസ് മുൻകൂറായി നൽകണം. ഇത്തരത്തിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ കേരളത്തിൽ ഹർത്താൽ നടക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്നത്.
എസ്.സി, എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തിൽ വിഭജിച്ച് ക്രിമീലെയർ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരേയാണ് നാളെ സംസ്ഥാന ഹർത്താലിന് ആദിവാസി- ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭീം ആർമിയും വിവിധ ദളിത്-ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.