Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 11:46 IST
Share News :
കുറ്റിച്ചിറ: കോടശേരി പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കുറ്റിച്ചിറ-ചായ്പന്‍കുഴി റോഡിന്‍രെ രണ്ടാം ഘട്ടം ം പുനര്‍നിര്‍മാണം തുടങ്ങി. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡിന്‍രെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ് യാത്ര ദുസ്സഹമായ സാഹചരൃത്തില്‍ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചതിന ്‌ശേഷമാണ് ഈ റോഡ് നന്നാക്കാന്‍ അധികൃതര്‍ നടപടിയെടുത്ത്. ഇപ്പോള്‍ നടക്കുന്ന രണ്ടാംഘട്ട നിര്‍മ്മാണം കോടശേരി ഗ്രാമ പഞ്ചായത്ത് 26.25 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് നടക്കുന്നത്. ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കരാര്‍ ഏറ്റെടുത്തുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കരാര്‍ എഗ്രിമെന്റ് ചെയ്യുന്നതിന് സാധിച്ചിട്ടില്ല. ഇതിനാല്‍ മൂന്നാംഘട്ടം നിര്‍മ്മാണം നീണ്ട് പോകുവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാംഘട്ടം നിര്‍മ്മാണം പകുതി ഭാഗം വരെ തീര്‍ത്തിരുന്നു. ഇനി1.550 കീ.മീ.ദൂരം മാത്രമാണ് റീ ടാറിങ് ഉള്‍പ്പടെ തീര്‍ക്കാനുളളത്. അതിരപ്പിളളി,ചാര്‍പ്പ, വാഴച്ചാല്‍,മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുളള സമാന്തര പാതയാണ് ഇത്. ചാലക്കുടി മുതല്‍ കുറ്റിച്ചിറ വരെയും ചായ്പന്‍കുഴി മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മലക്കപ്പാറ വരെയും പൊതുമരാമത്ത് വക റോഡാണ്. എന്നാല്‍ നൂറ് കീ.മീ.ദൂരത്തിനിടയില്‍ 2.665കീ.മീ.ദൂരം മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ വരുന്നത്. ഈ റോഡ് പി.ഡബ്യൂ.ഡി.ക്ക് വിട്ട് നല്കണമെന്ന നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.