Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 20:44 IST
Share News :
തൊടുപുഴ: കിണറ്റില്‍ വീണ ആടിനും അതിനെ രക്ഷിക്കാനിറങ്ങിയ ഉടമയ്ക്കും രക്ഷകരായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മുട്ടം മാത്തപ്പാറയ്ക്ക് സമീപമുള്ള പമ്പ് ഹൗസിന് എതിര്‍വശത്തുള്ള കുഴിക്കണ്ടത്തില്‍ തമ്പിക്കണ്ണന്‍ എന്നയാളുടെ വീട്ടുമുറ്റത്തുള്ള
കിണറ്റിലാണ് ആട് കുടുങ്ങിയത്. കിണറ്റില്‍ അകപ്പെട്ട ആടിനെ രക്ഷിക്കാനായി ഇറങ്ങിയ വീട്ടുടമയും കുടുങ്ങുകയായിരുന്നു. തിരിച്ച് കയറാന്‍ ഇദ്ദേഹത്തിനും സാധിച്ചില്ല. റോഡരികില്‍ മേഞ്ഞ് നടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന ഇരുചക്രവാഹനത്തിന്റെ ശബ്ദം കേട്ട് ഭയന്ന് ഓടിമാറുന്നതിനിടെ ആട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് ആടിനെ രക്ഷിക്കാനായി ഇറങ്ങിയ തമ്പിക്കണ്ണനും കിണറ്റില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി കരയ്‌ക്കെത്തിക്കാനായി ഏണിയും കയറും കിണറിനകത്തേക്ക് ഇട്ടു കൊടുത്തെങ്കിലും ഇതില്‍ പിടിച്ച്കയറാന്‍ സാധിക്കാതെ വന്നതോടെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും തമ്പിക്കണ്ണന്‍ അവശനിലയിലായി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ റെസ്‌ക്യൂ നെറ്റും റോപ്പും ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് സംഘം ആടിനെയും ഉടമയെയും പുറത്തെത്തിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിനോദ് കുമാര്‍, എഫ്.ആര്‍.ഒ ഡി.ലിബിന്‍, ഓഫീസര്‍മാരായ അജയന്‍, ഷിബിന്‍ ഗോപി,ജെയിംസ്, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്.
Follow us on :
More in Related News
Please select your location.