Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂനിലാര്‍ക്കാവ് തൃക്കാര്‍ത്തിക ആഘോഷം

06 Dec 2025 12:42 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പൂനിലാര്‍ക്കാവ് തൃക്കാര്‍ത്തിക ആഘോഷം

കൊടകര: നൂറ്റെട്ടുദുര്‍ഗാലയങ്ങലിലൊന്നായ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോല്‍സവം ഭക്തിസാന്ദ്രമായ ചടങ്ങുകലോടെ ആഘോഷിച്ചു. രാവിലെ ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചകഴിഞ്ഞ് കാഴ്ചശിവേലി, പഞ്ചവാദ്യം, ധ്രുവം മേളം, എന്നിവയുണ്ടായി. മേളത്തിന് തിരുവല്ല രാധാകൃഷ്ണനും പഞ്ചവാദ്യത്തിന് വൈക്കം കുട്ടനും നേതൃത്വം നല്‍കി. എഴുന്നള്ളിപ്പില്‍ തിരുവമ്പാടി അര്‍ജുനന്‍ ഭഗവതിയുടെ തിടമ്പേറ്റി. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരീഷ് നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.വൈകുന്നേരം വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ സ്‌പെഷ്യല്‍ നാദസ്വരക്കച്ചേരി അരങ്ങേറി. മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട് , കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, കാവില്‍ പടിഞ്ഞാറേനട കൂട്ടായ്മയുടെ താലിവരവ്, തുടര്‍ന്ന് നാടകം, വെള്ളിയാഴ്ച പുലര്‍ച്ചെ കാര്‍ത്തിക വിളക്ക് തെളിയിക്കല്‍ , വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം,പഞ്ചവാദ്യം, മേളം, സാംബവനൃത്തം, കാളകളി എന്നിവയുമുണ്ടായി.  

Follow us on :

More in Related News