Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറയില്‍ ഓണംകളി മല്‍സരം നാളെ

04 Oct 2025 09:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: ചെമ്പുചിറ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ഓണംകളി മല്‍സരം നാളെ രാവിലെ 11 മുതല്‍ രാത്രി 10 വരെ ചെമ്പുചിറ ശ്രീ മഹാദേവക്ഷേത്ര മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാദം ആര്‍ട്‌സ് നെല്ലായി, ട്യൂണ്‍സ് ഇരിങ്ങാലക്കുട ,സംഗമേശ്വര വനിത ടീം എന്നീ ടീമുകള്‍ പങ്കെടുക്കും. മല്‍സരത്തിന്റെ ഉദ്ഘാടനം ചെമ്പുചിറ ക്ഷേത്രം മേല്‍ശാന്തി മനോജ് , യൂത്ത്മൂവ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ശിവദം ചെമ്പുചിറ ടീമിന്റെ കൈകൊട്ടികളിയും ഉണ്ടാകും. മല്‍സരത്തില്‍ പങ്കെടുക്കാനും കാണാനും എത്തുന്ന മുഴുവന്‍ പേര്‍ക്കും വൈകുന്നേരം അന്നദാനം ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ വിജയന്‍ കുറ്റിപറമ്പില്‍, കുമാര്‍ അരങ്ങത്ത്,ഷാജു പൂക്കാടന്‍, സുനില്‍കുമാര്‍ കൈമാപറമ്പില്‍, സി.കെ.നിരണ്‍ഘോഷ് എന്നിവര്‍ പങ്കെടുത്തു

Follow us on :

More in Related News