Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2023 കേരളോത്സവം ബുള്ളറ്റ് ചെട്ടിയാം കിണറിന് ഹൈക്കോടതി വിധിയിലൂടെ ഓവറോള്‍ പട്ടം

13 Apr 2025 12:53 IST

Jithu Vijay

Share News :

കോട്ടക്കൽ : പെരുമണ്ണ ക്ളാരി ഗ്രാമപഞ്ചായത്തിൽ 2023-ൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ കലാ കായികമേളയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ചെട്ടിയാം കിണറിലെ ബുള്ളറ്റ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന് കേരള ഹൈക്കോടതിയിൽനിന്ന് അവസാനം നീതി ലഭിച്ചു. 


ഔദ്യോഗികമായി ഓവർഓൾ ചാമ്പ്യൻഷിപ്പ് നൽകാതെ പഞ്ചായത്ത് സ്വീകരിച്ച തീരുമാനം നിയമപരമായ അടിസ്ഥാനമില്ലാത്തതാണെന്നും, സമഗ്രമായി വിലയിരുത്തിയാൽ ബുള്ളറ്റ് ക്ലബ് ഓവറോള്‍ പട്ടത്തിന് അര്‍ഹരാണെന്നും വീക്ഷിച്ച ഹൈക്കോടതി ക്ലബ്ബിന് ഓവറോള്‍ പട്ടം നൽകാൻ ഉത്തരവിട്ടു. ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ സിംഗിള്‍ ബെഞ്ച്‌ ആണ് വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. 


പഞ്ചായത്തിന്റെ നടപടിയിൽ താൽപര്യമില്ലായ്മ അനുഭവപ്പെട്ടതിനെ തുടർന്ന് ക്ലബ് നേരത്തെ കേരള കോടതിയെ സമീപിച്ചിരുന്നു. പെരുമണ്ണ ക്ളാരി ഗ്രാമപഞ്ചായത്ത് തദ്ദേശീയ തലത്തിൽ സംഘടിപ്പിച്ച 2023 വര്‍ഷത്തെ കേരളോത്സവത്തിൽ കലാമേളയിലും കായിക മേളയിലും ആകെ പോയിന്റ് നിലയിൽ ബുള്ളറ്റ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഒന്നാം സ്ഥാനത്ത് ആയിരുന്നു. രണ്ട് വിഭാഗങ്ങളിലും ക്ലബ് മികച്ച പ്രകടനം കാഴ്ചവെച്ച് കൂടുതൽ പോയിന്റുകൾ സ്വന്തമാക്കിയിരുന്നു.


 പ്രതീക്ഷകളോടെ ക്ലബ്  അംഗങ്ങള്‍   ഓവറോള്‍ വിജയ പ്രഖ്യാപനം കാത്തുനിന്നപ്പോൾ പഞ്ചായത്ത് ഔദ്യോഗികമായി വെറും കലാ ചാമ്പ്യൻഷിപ്പിനും കായിക ചാമ്പ്യൻഷിപ്പിനുമാണ് പ്രഖ്യാപനം നടത്തിയത്. ഓവർഓൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിക്കാതിരുന്നത് വലിയ ആശങ്കയ്ക്കിടയാക്കു കയും തുടർന്ന് ക്ലബ് നിരവധി തവണ പരാതി നൽകുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തെങ്കിലും പഞ്ചായത്ത് അതിന് തക്കവിധം പ്രതികരിച്ചില്ല.


പഞ്ചായത്ത് നിലപാട് മാറ്റിക്കൊടുക്കാത്ത സാഹചര്യത്തിൽ, ബുള്ളറ്റ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ലബിന്റെ വാദം കേട്ട കോടതി, കലയും കായികമേളയുമൊത്തുള്ള പ്രകടനത്തിന്റെ ആകെ കണക്ക് അടിസ്ഥാനമാക്കിയുള്ളതാവണം ഔദ്യോഗിക പ്രഖ്യാപനമെന്നും, അത്തരത്തിൽ കണക്കാക്കിയാൽ ബുള്ളറ്റ് ക്ലബിന് ഓവർഓൾ ചാമ്പ്യൻഷിപ്പ് നൽകേണ്ടതാണെന്നുമാണ് വിധി.



കലാ കായിക മത്സരങ്ങളില്‍ നിന്നുള്ള പോയിന്റ് കണക്കാക്കിയുള്ള സമഗ്ര വിലയിരുത്തലാണ് കേരളോത്സവത്തിന്റെ ആത്മാവും അന്ത സത്തയും. അത്തരം വ്യക്തതയുള്ള മാനദണ്ഡങ്ങൾ അവഗണിക്കുന്നതും അതിലൂടെ മത്സരാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും അംഗീകരിക്കാനാവില്ല എന്നാണ് ക്ലബ് ന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീ ബിബിന്‍ മാത്യു വാദിച്ചത്. 


നീണ്ട പോരാട്ടത്തിനൊടുവിൽ ലഭിച്ച നീതിയോടെ ബുള്ളറ്റ് ക്ലബ് അംഗങ്ങൾ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു.

 “അവകാശത്തിനായി നാം നിയമനടപടി സ്വീകരിക്കേണ്ടി വന്നു എന്നത് ദു:ഖകരമാണ്. പക്ഷേ, ഒടുവിൽ നീതി ലഭിച്ചതിൽ സന്തോഷവാന്മാരാണ്,” എന്നാണ് ക്ലബ് പ്രസിഡന്റിന്റെ പ്രതികരണം.


ക്ലബിന്റെ ഭാരവാഹികള്‍ അംഗങ്ങൾ, നാട്ടുകാര്‍ തുടങ്ങി എല്ലാവരും വലിയ ക്ഷമയോടെയും ഐക്യദാർഢ്യത്തോടെയും നടത്തിയ ഈ നീതിനടപടി നാട്ടിലെ സാംസ്കാരിക-കായിക മേഖലയ്ക്ക് മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. 




Follow us on :

More in Related News