Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 12:05 IST
Share News :
കടുത്തുരുത്തി: ബാറിൽ മർദനമേറ്റയാളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭ വത്തിൽ സർക്കാർ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ. കടുത്തുരുത്തി മഠത്തിൽ വീട്ടിൽ നിഖിൽ സതീഷ്കുമാർ(34), മുട്ടുചിറ കണിവേലിൽ സ്റ്റാനി ജോൺ(47) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ അറസ്റ്റുചെയ്തത്.
രണ്ടാം പ്രതി സ്റ്റാനി ജോൺ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഓഫീസ് അസിസ്റ്റൻ്റാണ്. കടു ത്തുരുത്തി പാലകര ചിത്താന്തിയേൽ സി.ടി.രാജേഷിനെ (53) ആണ് ശനിയാഴ്ച രാവിലെ 11- ന് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജേഷിന്റെ തലയോട്ടിക്കേ റ്റ ക്ഷതവും ആന്തരിക രക്തസ്രാ വവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടി ലെ പ്രാഥമിക കണ്ടെത്തലെന്ന് കടുത്തുരുത്തി സി.ഐ. ടി.എ സ്.റെനീഷ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാംപ്രതി സ്റ്റാനിക്ക് രാജേഷിൻ്റെ ഭാര്യ ഗൂഗിൾ പേ വഴി പണം കൈമാറിയതാണ് തർക്കത്തിനിടയാക്കിയതെ ന്ന് പോലീസ് പറഞ്ഞു.
രാജേഷ് വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി മാർക്കറ്റിന് സമീപമുള്ള ബാറിലിരുന്ന് മദ്യപിക്കു ന്നതിനിടെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് സുഹൃത്തായ സ്റ്റാനിയുമായി വാക്കേറ്റ മുണ്ടായി. തുടർന്ന് വെളിയിലിറങ്ങിയ രാജേഷിനെ സ്റ്റാനിയും ഒന്നാം പ്രതി നിഖിലും ചേർന്ന് മർ ദിക്കുകയായിരുന്നു. തലയടിച്ചു വീണ രാജേഷിൻ്റെ തലയോട്ടിക്ക് ക്ഷതവും തുടർന്ന് ആന്തരിക
രക്തസ്രാവവും ഉണ്ടായി. മർദിച്ച വരും പരിസരത്തുണ്ടായിരുന്നവരും ചേർന്ന് രാജേഷിനെ പിന്നീട് ഓട്ടോറിക്ഷയിൽ കയറ്റി കടുത്തു രുത്തിയിലെ സഹകരണ ആശു പത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സതേടാൻ ആശുപത്രിയിൽനി ന്ന് നിർദേശിച്ചെങ്കിലും ഇവർ രാജേഷിനെ വീട്ടിൽ കൊണ്ടുപോയി ആക്കി. ശനിയാഴ്ച രാവിലെ പതിനൊന്നോടെ സമീപവാസി യാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹത യുള്ളതായി രാജേഷിൻ്റെ ജ്യേഷ്ഠൻ സുരേഷ് ശനിയാഴ്ച ആരോപിച്ചിരുന്നു. ബാറിലെയും പരി സരത്തെയും സി.സി.ടി.വി. ദൃ ശ്യങ്ങളടക്കം പോലീസ് ശേഖരിച്ചു. ഭാര്യയും മക്കളുമായി പി ണങ്ങിക്കഴിയുന്ന രാജേഷ് വീട്ടിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്. രാജേഷിൻ്റെ ഭാര്യ ഏറെക്കാ ലമായി മക്കളോടൊപ്പം ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു താമസം. രാജേഷിന്റെ മൃതദേഹം സംസ്കരിച്ചു.
Follow us on :
Tags:
More in Related News
Please select your location.