Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 12:26 IST
Share News :
തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂരങ്ങാടി പി എസ് എം ഒ കോളജ് കൗൺസലിംഗ് സെല്ലിന്റെയും ജീവനി മെൻ്റൽ വെൽബീംഗ് പരിപാടിയുടെയും സംയു ക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹപൂർവ കൗൺസലിംഗ് പരിശീലന പരിപാടി കോളജ് മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്‌തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആറ് സെഷനുകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
സി സി എം വൈ വേങ്ങര കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ പിലാത്തോട്ടത്തിൽ സംസാരിച്ചു. കോളജ് ജീവനി മെൻ്റൽ വെൽബീംഗ് സെൽ കോ -ഓർഡിനേറ്റർ ഡോ. കെ റംല സ്വാഗതവും, ജീവനി കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.