Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 18:04 IST
Share News :
മുതുവല്ലൂർ: രാജ്യ പുരോഗതിയിൽ സന്നദ്ധ സംഘടനകളുടെ പങ്ക് നിസ്തുലമെന്ന് ജാർഖണ്ഡ് ഗവ. സെക്രട്ടറി പി അബൂബക്കർ സിദ്ധീഖ് ഐ. എ. എസ്. അഭിപ്രായപ്പെട്ടു.419 വനിതകൾക്ക് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ, പരതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎംസി ഫൗണ്ടേഷനുമായി ചേർന്ന് നൽകിയ ഇരു ചക്ര വാഹനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ സംഘടനകൾ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന വിവിധ ജന ക്ഷേമ പ്രവർത്തനങ്ങൾ വഴി നല്ലൊരു കുടുംബത്തെ സൃഷ്ടിക്കുമെന്നും നല്ലൊരു കുടുംബം നല്ലൊരു നാടിനെയും രാജ്യത്തെയും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ NGO കോൺഫെഡറേഷൻ സംസ്ഥാനത്തുടനീളം നടത്തുന്ന വിവിധ ജന ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
KMC ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും NGO കോൺഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അഡ്വ. മുസ്തഫ പരതക്കാട് ആമുഖഭാഷണം നടത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
പി മൊയ്‌തീൻ കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മുണ്ടക്കുളം റൂറൽ ബാങ്ക് പ്രസിഡന്റ് സിദ്ധീഖ് പരതക്കാട്, വാർഡ് മെമ്പർ സുശീല, നിക്കോയ് ഹോണ്ട സെയിൽസ് മാനേജർ സുർജിത്, മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് കുഞ്ഞാൻ മുതുപറമ്പ, ലീഗൽ അഡ്വൈസർ അമാനുള്ള കെ പി , മജീദ് കുഞ്ഞിപ്പ മുതുവല്ലൂർ, പാമ്പോടൻ അബു മാസ്റ്റർ നീറാട്,ശശി മുണ്ടക്കുളം,അംജദ് തെറ്റൻ, റൂറൽ ബാങ്ക് ഡയറക്ടർ നാസർ കുന്നത്ത്,പി ടി റസാഖ്, ഹംസക്കോയ മുതുപറമ്പ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.