Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുനൂർ പുഴ സംരക്ഷണത്തിന് നാട്ടുകാർ

06 Dec 2024 07:14 IST

Koya kunnamangalam

Share News :


 കുന്ദമംഗലം: പൂനൂർ പുഴയിലെ മാലിന്യങ്ങളിൽനീക്കി തെളിനീരൊഴുക്കുവാൻ നാട്ടുകാർ ഒരുമിച്ചു. പണ്ടാരപ്പറമ്പ് കടവിന് മുകളിലുള്ള കോഴിക്കയം മുതൽ രണ്ട് കിലോമീറ്റർ ദൂരം മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുവാനാണ് കുന്ദമംഗലം, കുരുവട്ടൂർ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വാഗതസംഘം രൂപീകരിച്ചത്.ഡിസംബർ 25ന് രാവിലെ 8മണി മുതലാണ് ശുചീകരണം ആരംഭിക്കുന്നത്. വടക്കയിൽ മുഹമ്മദിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഫാത്തിമ ജസ്ലീൻ അധ്യക്ഷത വഹിച്ചു.പൂനൂർ പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് അബൂബക്കർ പടനിലം ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ശശികല പുനപ്പോത്തിൽ സ്വാഗതം പറഞ്ഞു. പൂനൂർ പുഴ സംരക്ഷണ സമിതി സെക്രട്ടറി മജീദ് പൂളക്കാടി പ്രവർത്തനം വിശദീകരിച്ചു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി ശിവാനന്ദൻ, ഷബ്ന റഷീദ്, സിഡിഎസ് ചെയർപേഴ്സൺ സുലൈഖ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ്കിളിമുണ്ട,കെ.സി ഭാസ്കരൻ മാസ്റ്റർ,സലാം മാസ്റ്റർ,ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി വടക്കയിൽ മുഹമ്മദ്( ചെയർമാൻ ), പി പി സാലിഹ്,എം. വി.റഫീക്ക് (വൈസ് ചെയർമാൻമാർ ), മുജീബ് (കൺവീനർ), മുസ്തഫ യമാനിയ,വി. മുനീർ (ജോയിന്റ് കൺവീനർമാർ ),കബീർ വരികതൊടുകയിൽ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

More in Related News