Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്‍ദ്ധന കുടുംബത്തിന് സ്‌നേഹഭവനം ഒരുക്കി തലയോലപ്പറമ്പ് ഡി.ബി കോളേജ് എന്‍എസ്എസ് യൂണിറ്റ്.

07 Nov 2024 17:54 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സ്‌നേഹക്കനിവില്‍ നിര്‍ധന കുടുംബത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എം.ജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമും ഡി.ബി കോളേജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്നു നിര്‍മിച്ചുനല്‍കിയ സ്‌നേഹഭവനമാണ് ടി.വി പുരം ആഷിത ഭവനില്‍ ഗിരീഷിനും കുടുംബത്തിനും തണലായത്. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന, വിവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന്റെ ജീവിതാവസ്ഥ അറിഞ്ഞാണ് വീടൊരുക്കാനുള്ള ഉദ്യമവുമായി ഡി.ബി കോളേജ് എന്‍എസ്എസ് യൂണിറ്റ് രംഗത്തിറങ്ങിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായം കൂടിയായപ്പോള്‍ തല ചായ്ക്കാന്‍ ഇടമില്ലാതിരുന്ന കുടുംബത്തിന് സ്വന്തം വീടെന്ന സ്വപ്നം അതിവേഗം യാഥാര്‍ത്ഥ്യമായി.

പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം എം.ജി സര്‍വകലാശാല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസന്‍ നിര്‍വഹിച്ചു. ഡി.ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത, ടി.വി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ എ.കെ അഖില്‍, കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ടി.ആര്‍ രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോന്‍, എന്‍എസ്എസ് വാളണ്ടിയേഴ്‌സായ കെ യദു കൃഷ്ണന്‍, അഭിമന്യു സുധീര്‍, ആദിത്യ, അഭിരാമി, അക്ഷയ, ദേവിക രാജന്‍, അഷിന്‍കുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.



  

Follow us on :

More in Related News