Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 11:33 IST
Share News :
കൊടുവഴങ്ങയിൽ മിൽമ ഷോപ്പി തുറന്നു
പറവൂർ: ആലങ്ങാട് കൊടുവഴങ്ങ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ആരംഭിച്ച മിൽമ ഷോപ്പി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി. മിൽമയുടെ 50 ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണ്. രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയുമാണ് പ്രവർത്തനം. മിൽമയുടെ ഉൽപന്നങ്ങൾ ഗ്രാമീണ മേഖലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോപ്പിയുടെ പ്രവർത്തനം തുടങ്ങിയത്. മിൽമ ചെയർമാൻ എം ടി ജയൻ ആദ്യവിൽപന നടത്തി. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് മുഖ്യപ്രഭാഷണം നടത്തി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ജില്ലാപഞ്ചായത്തംഗം കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, ലത പുരുഷൻ, പി വി മോഹനൻ, ടി സി ജിനീഷ്, തുഷാര സഞ്ജു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.