Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം ഭക്തവത്സലൻ

21 Oct 2025 20:45 IST

Jithu Vijay

Share News :

കോഴിക്കോട് : ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചു വിടുക, ശബരിമലയിൽ പ്രത്യേക ദേവസ്വം ബോർഡ് രൂപികരിച്ച് അതിൻ്റെ കീഴിൽ ഭരണ നിർവഹണം നടത്തുക. ദേശീയ തീർത്ഥാടന പ്രധാന്യമുള്ളതിനാൽ ഭരണം ഗവർണ്ണർ ഏറ്റെടുക്കുക. കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലെയും ഭൂമി, ബേങ്ക് ഡപ്പോസിറ്റ്, സ്ഥാവര ജംഗമ വസ്തുക്കൾ, സ്വർണ്ണം, വെള്ളി, രത്നം എന്നിവയുടെ ഡാറ്റാ ബാങ്ക് രൂപികരിക്കുക. ക്ഷേത്ര ഭരണത്തിൽ നിന്നും അവിശ്വാസികളെയും, രാഷ്ട്രീയക്കാരെയും മാറ്റി നിർത്തുക. ക്ഷേത്ര സ്വന്തുകൾ ബേങ്ക് ഡപ്പോസിറ്റ് എന്നിവയുടെ ധവളപത്രം പുറത്തിറക്കുക. രജിസ്റ്റർ ചെയ്തിട്ടുള്ള സന്യാസിമാരുടെയും, ആശ്രമങ്ങളുടെയും, ഹൈന്ദവ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഭരണ സംവിധാനം നടപ്പിലാക്കുക, ഇതിനായി ഹൈകോടതി ജഡ്ജിയുടെ നിരീക്ഷണത്തിൽ കമ്മീഷനെ നിയമിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെയും, കൂട്ടുപ്രതികളായ ദേവസ്വം ഭരണാധികാരികളെ തുറങ്കിലടക്കുക. എന്നി ആവശ്യങ്ങൾ ഉയർത്തി ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ 25.10.25 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലം മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം ഭക്തവത്സലൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


പ്രതിഷേധ ധർണ്ണ ഹിന്ദു പാർലമെൻ്റ് ചെയർമാൻ സി.പി. സുഗതൻ ഉദ്ഘാടനം ചെയ്യും, ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം. ഭക്തവത്സലൻ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകനും, പ്രഭാഷകനുമായ രാമസിംഹൻ മുഖ്യ പ്രഭാഷണം നടത്തും, തിയ്യ മഹാസഭ പ്രസിഡൻ്റ് റിലേഷ് ബാബു, ഭഗവതാചാര്യൻ ഹരിഹരൻ മാസ്റ്റർ, മനോജ് ശങ്കരനല്ലൂർ, ആചാര്യ പ്രമുഖ് മുരളീധര സ്വാമികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നും ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം. ഭക്തവത്സലൻ അറിയിച്ചു.


Follow us on :

More in Related News