Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18ന് പുതുപ്പള്ളിയിൽ

09 Jul 2024 19:20 IST

CN Remya

Share News :

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം 18ന് പുതുപ്പള്ളിയില്‍ നടക്കും. രാവിലെ 11ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. 

14ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനവും 15ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റും 16ന് കന്യാകുമാരിയില്‍ ഒരു കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോല്‍ദാനവും 17ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനവും 20ന് തിരുവനന്തപുരത്ത് മെഡിക്കല്‍ ക്യാമ്പും 21ന് ബാഡ്മിന്റണ്‍ - ക്രിക്കറ്റ് ടൂർണമെൻറുകളും നടക്കും.

Follow us on :

More in Related News