Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്‍മ്മാണം, തയ്യല്‍, അസംഘടിത തൊഴിലാളി ഐ. എന്‍. ടി. യു. സി. കൊടകര മണ്ഡലം സമ്മേളനം

17 Feb 2026 09:36 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

നിര്‍മ്മാണം, തയ്യല്‍, അസംഘടിത തൊഴിലാളി ഐ. എന്‍. ടി. യു. സി. കൊടകര മണ്ഡലം സമ്മേളനം


കൊടകര : നിര്‍മ്മാണം, തയ്യല്‍, അസംഘടിത തൊഴിലാളി ഐ. എന്‍. ടി. യു. സി. കൊടകര മണ്ഡലം സമ്മേളനവും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്നിവര്‍ക്ക് സ്വീകരണവും ഗരുഡ ഹോട്ടല്‍ ഹാളില്‍ വച്ച് ബിനു ജി. നായരുടെ അധ്യക്ഷതയില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി കാര്‍ഡ് വിതരണം മുന്‍സിപ്പന്‍ കൗണ്‍സിലും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റുമായ അഡ്വക്കേറ്റ് ബിജു ചിറയത്ത് നിര്‍വ്വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി ഷൈന്‍ മുണ്ടക്കല്‍ മുഖ്യാതിഥിയായി രുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റു വെട്ടത്തുപറമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജസ്റ്റിന്‍ പൊന്മിനിശ്ശേരി, ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ് ബിജു ചിറയത്ത് കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രനില ഗിരീശന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനയന്‍ തോട്ടപ്പിള്ളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിദാസന്‍, ഗ്രാമപഞ്ചായത്ത് അംഗം ബിജി ഡേവിസ് എന്നിവരെ ആദരിച്ചു.

 ഡേവിസ് വിതയത്തില്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. കെ. അരുണ്‍കുമാര്‍, അഗസ്റ്റിന്‍ പത്യാല എന്നിവര്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ലേബര്‍ കോഡിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.


Follow us on :

More in Related News