Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ ; വെച്ചൂർ പഞ്ചായത്തിന് ജനമൈത്രി പുരസ്കാരം സമ്മാനിച്ചു.

15 Mar 2025 12:35 IST

santhosh sharma.v

Share News :

വൈക്കം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളിലൂടെ സാധാരക്കാർക്ക് കൈത്താങ്ങാൻ ശ്രമിക്കുന്ന വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം ഏറെ മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെച്ചൂർ പഞ്ചായത്തിൻ്റെ പ്രവർത്തന മികവ് പരിഗണിച്ച് മാധ്യമ സ്ഥാപനം ഏർപ്പെടുത്തിയ ജനമൈത്രി പുരസ്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാറിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വെച്ചൂർ സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിൽ മികവ് തെളിച്ചവരെയും പ്രതിപക്ഷ നേതാവ് ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ, കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് പോൾസൺ ജോസഫ്,കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വക്കച്ചൻ മണ്ണത്താലി, കോൺഗ്രസ് വെച്ചൂർമണ്ഡലം പ്രസിഡൻ്റ് വി.ടി. സണ്ണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.എൻ. ശിവൻകുട്ടി, യു.ബാബു, സുധാകരൻ, കെ.ഗിരീശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീതസോമൻ , സ്വപ്ന മനോജ്, ബിന്ദു രാജ്, ആൻസി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് പ്രദേശവാസികൾ പുരസ്ക്കാരദാന സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News