Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 21:38 IST
Share News :
മലപ്പുറം : മലപ്പുറത്ത് വീട്ടില്‍ പ്രസവിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത പെരുമ്പാവൂർ
സ്വദേശി അസ്മയുടെ (35) കുഞ്ഞിന് പതുജീവൻ. ഈ മാസം 6 ന് രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള
വീട്ടിലെത്തിച്ചത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സമീപത്തുള്ളവർ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ശ്വാസതടസ്സം,നിർജ്ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ എൻഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന് അണുബാധയുള്ളതിനാല്‍ ആന്‍റിബയോട്ടിക്കുകളുടെയും ഓക്സിജന്റെയും സഹായത്തില്‍ കുഞ്ഞിനെ സംരക്ഷിച്ചു വരികയായിരുന്നു. നിലവില്‍ പൂർണ്ണ ആരോഗ്യവാനായതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
Follow us on :
More in Related News
Please select your location.