Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം; വിവാദമായത് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലെ കമന്റ്

26 Feb 2025 12:15 IST

Shafeek cn

Share News :

ഹിന്ദുത്വ തീവ്രവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം നല്‍കി കാലിക്കറ്റ് എന്‍ഐടി. അധ്യാപികയായിരുന്ന ഷൈജ ആണ്ടവന് പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റ് ഡീനായി രണ്ടുവര്‍ഷത്തേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലെ ഫേസ്ബുക്ക് കമന്റായിരുന്നു ഷൈജ ആണ്ടവനെ വിവാദമാക്കിയത്.


നിലവിലെ പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റ് ഡീനായിരുന്ന ഡോ. പ്രിയാചന്ദ്രന് പകരക്കാരിയായാണ് ഷൈജയ്ക്ക് നിയമനം. തിങ്കളാഴ്ചയാണ് എന്‍ഐടി രജിസ്ട്രാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2024 ജനുവരിയില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് ഷൈജ ഫേസ്ബുക്ക് കമ്മറ്റിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.


'ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ' എന്ന കുറിപ്പോടെ അഡ്വക്കേറ്റ് കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റു ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. 'ഗോഡ്‌സെ, ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്' എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് പിന്‍വലിക്കുകയായിരുന്നു.


എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി- യുവജന സംഘടനകള്‍ രംഗത്തെത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് കുന്ദമംഗലം പൊലീസ് കേസെടുത്ത് ഷൈജയെ അറസ്റ്റ് ച്ചറിയുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.




Follow us on :

More in Related News