Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെപ്റ്റിക് ടാങ്കിൻ്റെ കുഴൽ; സമിത ലോഡ്ജിന് നോട്ടീസ്

04 Jun 2024 10:03 IST

Anvar Kaitharam

Share News :

സെപ്റ്റിക് ടാങ്കിൻ്റെ കുഴൽ; സമിത ലോഡ്ജിന് നോട്ടീസ്


പറവൂർ: സെപ്റ്റിക് ടാങ്കിന്റെ മാലിന്യ കുഴൽ കാനയിലേക്ക് തുറന്നുവെച്ചതായി കണ്ടെത്തിയ സംഭവത്തിൽ ചേന്ദമംഗലം കവലയിലെ സ്മിത ടൂറിസ്റ്റ് ഹോമിനെതിരെ നഗരസഭ നോട്ടീസ് നൽകി. മാലിന്യക്കുഴൽ 15 ദിവസത്തിനകം മാറ്റിസ്ഥാപിക്കണമെന്നാണ് നഗരസഭ ആരോഗ്യവിഭാഗം നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മാലിന്യക്കുഴൽ പൊതൂകാനയിലേക്ക് തുറന്നു വെച്ചതിന് 50,000 രൂപ പിഴ അടക്കാനും ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.


വെള്ളക്കെട്ട് പരിഹരിക്കാൻ കാന ശുചീകരണത്തിന് പൊളി ക്കുന്നതിനിടയിലാണ് കാനയിലേക്ക് തുറന്നു വെച്ച മാലിന്യക്കുഴൽ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി ലോഡ്ജ് ഉടമക്ക് നോട്ടീസ് നൽകിയത്. ഇവിടെ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

കെട്ടിട നിർമാണച്ചട്ടം പാലിക്കാതെ അന്നത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ലോഡ്ജ് പ്രവർത്തിക്കുന്നെ കെട്ടിടം നിർമാണം പൂർത്തിയാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

Follow us on :

More in Related News