Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 18:52 IST
Share News :
മുക്കം: കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരങ്ങളിെലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതേ സമയം നേരിയ തരിപ്പും വീടിൻ്റെ ജനലുകളും, വാതിലുകൾക്ക് ഇളക്കവും അനുഭവപ്പെട്ടു. മുക്കം നഗരസഭയിലെ മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലും കൂടരഞ്ഞി പഞ്ചായത്തിലെ കൂടരഞ്ഞി യിലും, കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ തോട്ടക്കാട് എന്നിപ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി നിവാസികൾ പറയുന്നത്. മാമ്പറ്റയിലെ ശ്രീജു കുട്ടികെളെ സ്കൂളുകളിലേക്ക് പറഞ്ഞയച്ച് പത്രം വായിക്കുന്നതിനിടയിൽ പുറത്ത് നിന്ന് പെട്ടെന്ന് മുഴങ്ങുന്ന ശബ്ദവും, ജനലുകളും, വാതിലുകളും ഇളകുന്ന ശബ്ദവും നേരിയ തരിപ്പ് പോലെ അനുഭവപ്പെട്ടതായി എൻലൈറ്റ് നൂസിനോട് പറഞ്ഞു. "വീട്ടിലെ വളർത്തു നായ അസാധാരണ കരച്ചിലുമുണ്ടാക്കി. വീട്ടുകാർ വീട്ടിലുണ്ടെങ്കിൽ നായ കുരക്കാറില്ല. എന്നാൽ
ശബ്ദം വീടിൻ്റെ മുകൾ ഭാഗത്തെ ക്വാറിയിൽ നിന്നായിരിക്കുമെന്ന് കരുതി. അതിനിടയിൽ 11 മണിക്ക് മൊബൈലിൽ വയനാട് കൂടരഞ്ഞി തുടങ്ങി ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ട വാർത്ത റി പ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. വീട്ടിൻ്റെ മുകളിെലെ
ചെങ്കല്ല് ക്വാറിയിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് ക്വാറി പ്രവർത്തി തുടങ്ങിയോ എന്ന് അന്വേഷിച്ചപ്പോൾ ക്വറി പ്രവർത്തനം മഴയായതിനാൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് അറിയിച്ചപ്പോൾ മറ്റു പ്രദേശങ്ങളിൽ സംഭവിച്ച ഭൂമിക്കടിയിലെ മുഴക്കമാണ് എന്നറിയാൻ കഴിഞ്ഞത് " സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെുത്തി. കൂടരഞ്ഞിയിലും ഇത് പോലെ 10 മണിക്ക് ശേഷമാണ് ശബ്ദ മുഴക്കവും, വാതിലുകളും, ജനലുകളും ഇളകുന്ന ശബ്ദം കേട്ടതായി നിവാസികൾ കേട്ടത്. ഉടനെ ഗ്രാമവാസികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ബന്ധപ്പെട്ട അധികൃതർ സംഭവ സ്ഥലങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഫലം വരാൻ കാത്തിരിക്കയാണ്. പറമ്പുകളിൽ ജോലി ചെയ്യുന്നവർക്കാണ് മുഴക്ക ശബ്ദം കേട്ടതായി പറയുന്നത്. മണാശ്ശേരി , മാമ്പറ്റിയിലുണ്ടായത് ഭൂമിക്കുലുക്കമല്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു പ്രസ്താവനയിലൂടെ അറിയിച്ചിരിക്കയാണ്. മുക്കം നഗരസഭയിലെ വെണ്ണക്കോട് മർക്കസ്സ് ദഅവത്തി സുന്നിയ്യ കോളേജിൻ്റെ കിണറിൻ്റെ സംരക്ഷണ ഭിത്തി രാവിലെ വൻശബ്ദത്തോടെ ഇടിഞ്ഞ് വീണു. സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ പി.ടി ബാബു സ്ഥലം സന്ദർശിച്ചു.
വയനാട്ടിലും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും, നേരിയ കുലുക്കവും അനുഭപ്പെട്ടതായി റിപ്പോർട്ടുണ്ട്. എല്ലാം രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം
നെന്‍മേനി, വൈത്തിരി,അമ്പലവയല്‍, പൊഴുതന, വെങ്ങപ്പള്ളി, എന്നിപ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന് കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന അമ്പുകുത്തി മലയുടെ താഴ് 'വാര' ങ്ങളിലാണ് സംഭവം. നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍പരിശോധിച്ചുവരുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ വലിയ തോ തിൽ ഭൂമി കുലുങ്ങിയതായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിരിക്കുന്നത്.
ചിത്രം: മുക്കം നഗരസഭയിലെ വെണ്ണക്കോട് എം ഡി എസ് കോളേജിൻ്റെ കിണർ ഇടിഞ്ഞത്
Follow us on :
Tags:
More in Related News
Please select your location.