Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 10:35 IST
Share News :
കോട്ടയം: ഒ.സി ഇല്ലാത്ത പുതുപ്പള്ളിക്ക് ഒരാണ്ട്. പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും ആർക്കും വിശ്വസിക്കാനാകുന്നില്ല. വേര്‍പാടിന്റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്റെ കൈത്തലമാണ് ഒ സി. പകരമൊരാളില്ലെന്ന തോന്നലാണ് ഉമ്മന്‍ചാണ്ടിയുടെ മരണം ബാക്കിവയ്ക്കുന്ന വിടവ്. പൊതുപ്രവര്‍ത്തനത്തിന്റെ എല്ലാകാലത്തും ആത്മബന്ധത്തിന്റെ നൂലുകൊണ്ട് അണികളെ തുന്നിക്കൂട്ടിയ നേതാവ്.
ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര് വിലാപങ്ങളില്‍ കണ്ണിചേര്‍ന്ന് രാവും പകലുമായി നല്കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല. ആള്‍ക്കൂട്ടമില്ലാതൊരു ഉമ്മന്‍ചാണ്ടിയെ ആരും കണ്ടുകാണില്ല. കയ്യകലത്തുനിന്ന് കാര്യംകാണാം, ചെവിയരികത്ത് വന്ന് ദുരിതം പറയാം - അതായിരുന്നു ഒ.സി. മരണംകൊണ്ട് മുറിവേറ്റവര്‍ പുതുപ്പള്ളിയിലെ കല്ലറയില്‍ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. 'ഈ മനുഷ്യന് സത്യമായും നീതിമാനായിരുന്നു'.
സംസ്ഥാന വ്യാപകമായി കോൺഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിന്റെ നേതാവായ കുടുംബനാഥനില്ലാത്തതിന്റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.
ഇന്ന് രാവിലെ 11ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
Follow us on :
Tags:
More in Related News
Please select your location.