Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴഞ്ഞുവീണു മരിച്ച കേരള കോണ്‍ഗ്രസ് നേതാവ് എം.കെ ചന്ദ്രന് നാടിന്റെ ആദരാഞ്ജലി

10 Dec 2024 19:29 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കവേ കുഴഞ്ഞുവീണു മരിച്ച കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മലേപറമ്പില്‍ എം.കെ ചന്ദ്രന് നാട് വിടയേകി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ ഭവനത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് പി.ജെ ജോസഫ് എം.എല്‍.എ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളായ വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി, ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്, ഹൈ പവര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.മോനിച്ചന്‍, എ.കെ ജോസഫ്, സാബു പ്ലാത്തോട്ടം, പി.സി ജോസഫ് എന്നിവര്‍ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നൂറു കണക്കിന് ആളുകള്‍ എം.കെ ചന്ദ്രന് വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ജോണി നെല്ലൂര്‍ എക്‌സ് എം എല്‍ എ, മാത്യു സ്റ്റീഫന്‍ എക്‌സ് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സബീന ബിഞ്ചു, കേരള കോണ്‍ഗ്രസ് ഉന്നതാ ധികാര സമിതി അംഗങ്ങളായ അപു ജോണ്‍ ജോസഫ്, സേവി കുരിശുവീട്ടില്‍, യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവല്‍, സി.പി.എം നേതാക്കളായ ടി.ആര്‍ സോമന്‍, ഫൈസല്‍ മുഹമ്മദ്, മുന്‍ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ്, ബി.ജെ.പി മേഖല പ്രസിഡന്റ് ബിനു കൈമള്‍,അല്‍ അസ്ഹര്‍ കോളജ് ചെയര്‍മാന്‍ കെ.എം മൂസ ഹാജി, പി.പി ജോയി, പ്രൊഫ ഷീല സ്റ്റീഫന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മിനി മധു, ഷീന്‍ വര്‍ഗീസ്, പി.ജി രാജശേഖരന്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം സലിം, ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, മുന്‍ ഇടുക്കി സുപ്രണ്ട് ഓഫ് പോലീസ് രതീഷ് കൃഷ്ണന്‍, ബിജു കൃഷ്ണന്‍, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സാബു കൃഷ്ണന്‍, ഉറവപ്പാറ ക്ഷേത്ര സെക്രട്ടറി സുബ്രഹ്‌മണ്യന്‍ തൊട്ടിയില്‍, തേക്കുംകാട്ടില്‍ ഭഗവതി ക്ഷേത്രകാര്യ ദര്‍ശി മുരളി പോറ്റി എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.






Follow us on :

More in Related News