Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 20:06 IST
Share News :
തൊടുപുഴ: സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം 25, 26, 27 തീയതികളില്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ കെ.എന്‍ കുമാരമംഗലം നഗറില്‍ (കുമാരമംഗലം എന്‍.എസ്.എസ് ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിര്‍ന്ന സി.പി.എം നേതാവ് എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏരിയയിലെ 10 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് തെരഞ്ഞെടുത്ത 125 പ്രതിനിധികളും 21 ഏരിയ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ 146 പ്രതിനിധികള്‍ രണ്ട് ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഇതിന്മേലുള്ള ചര്‍ച്ച. 26ന് ചര്‍ച്ചക്കുള്ള മറുപടിയും ഉപരി കമ്മിറ്റിയില്‍ നിന്നുളളവരുടെ പ്രസംഗവും നടക്കും. പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.എസ് മോഹനന്‍, ആര്‍. തിലകന്‍, എം.ജെ മാത്യു, ഷൈലജ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. നിലവില്‍ 1811 പാര്‍ട്ടി അംഗങ്ങളാണ് ഏരിയ പരിധിയിലുള്ളത്. പത്രസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, എം.എം മാത്യു, കെ.എ ഹാരിസ്, വി.ബി വിനയന്‍, എം.എസ് ശരത് എന്നിവര്‍ പങ്കെടുത്തു.
വെസ്റ്റ് ഏരിയാ സമ്മേളനം
തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സീതാറാം യെച്ചൂരി നഗറില്‍ (മുട്ടം ശക്തി തീയറ്റര്‍) ഇതേ തീയതികളില്‍ നടക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏരിയയിലെ എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി തെരഞ്ഞെടുത്ത 100 പ്രതിനിധികളും 19 ഏരിയ കമ്മിറ്റിയംഗങ്ങളുമടക്കം 119 പ്രതിനിധികള്‍ പങ്കെടുക്കും. എം.എം മണി എം.എല്‍.എ, ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.വി ശശി, വി.എന്‍ മോഹനന്‍, വി.വി മത്തായി, റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും. നിലവില്‍ 1309 പാര്‍ട്ടി അംഗങ്ങളാണ് ഏരിയ പരിധിയിലുള്ളത്. കെ.എസ് കൃഷ്ണപിള്ളയുടെ 74-ാമത് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രകടനവും സമ്മേളനവും കരിമണ്ണൂരിലാണ് നടത്തുന്നത്. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയയിലെ പ്രവര്‍ത്തകരും കരിമണ്ണൂരിലെ പരിപാടിയിലാണ് പങ്കെടുക്കുക. സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
Follow us on :
More in Related News
Please select your location.