Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടിവെള്ളം എത്തി

05 Feb 2025 18:31 IST

ENLIGHT REPORTER KODAKARA

Share News :

പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂർ ജംഗ്ഷനിൽ കാലങ്ങളായി ശുദ്ധജല ലഭിക്കാതിരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്തതിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. അളഗപ്പ നഗർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിലെ കുടുംബങ്ങൾക്കാണ് ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കിയത്. ഇത് സംബന്ധിച്ച് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് വാട്ടർ അതോറിറ്റി അടിയന്തിര നടപടി സ്വീകരിച്ചത്. ശുദ്ധജലം ലഭ്യമല്ലാത്ത ആമ്പല്ലൂർ ഊട്ടോളി മൂലയിലെ എട്ടു കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. ഇതിനായിട്ടുള്ള പ്രവർത്തികൾ തുടങ്ങിയതായും എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News