Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മൂന്ന് പേർ അറസ്റ്റിൽ.'

07 Oct 2024 22:40 IST

UNNICHEKKU .M

Share News :


മുക്കം: മലയോര പ്രദേശത്തെ ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം ആസാം സ്വദേശിയടക്കം മൂന്ന് പേരെ പോലീസ്സ് അറസ്റ്റ് ചെയ്തു. ആസാമിലെ ജോഗ്രി മഹൽ ബോഡോ കണ്ട,ദുബ്രി ജില്ലയിലെ മോമൻ അലി (27) , മലപ്പുറം അരിക്കോട് ഉർങ്ങാട്ടിരി സ്വദേശികളായ എടക്കാടൻ വീട് മുഹമ്മദ് അനസ്സ് (22), എടക്കെ കാവത്ത് ഈസ്റ്റ് വടക്കു മുറി യൂസുഫ്(23) എന്നിവരെയാണ് പോലീസ്സ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും താമരശ്ശേരി കോടതി പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. വിദ്യാർത്ഥിനിക്ക് വയറ് വേദനയുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ഇനിയും പ്രതികളുണ്ടെന്ന് വിദ്യാർത്ഥിനിയുടെ മൊഴിയിൽ മുക്കം പോലീസ്സ് അന്വേഷണം ആരംഭിച്ചു.  : ചിത്രം :അറസ്റ്റിലായ പ്രതികൾ. 

Follow us on :

More in Related News