Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 07:24 IST
Share News :
കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആശാസ്ത്രീയമെന്ന് മത്‍സ്യത്തൊഴിലാളികൾ. യന്ത്രവത്കൃത ബോട്ടുകൾ മത്‍സ്യബന്ധനം നടത്തുന്നത് അടിത്തട്ടിൽ ഉള്ള മീനുകളെ ആണ്. അവ പെറ്റുപെരുകുന്നത് ഡിസംബർ മുതൽ ഫെബ്രുവരി വരെ ഉള്ള സമയങ്ങളിൽ ആയതിനാൽ നിരോധനം വേണ്ടത് ആ സമയത്ത് ആണെന്നും മത്‍സ്യത്തൊഴിലാളികൾ പറയുന്നു.ഉപരിതലത്തിൽ ജീവിക്കുന്ന മത്സ്യമായ മത്തിയെ സംരക്ഷിക്കുന്നതിനായാണ് 36 വർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ ട്രോളിങ്ങ് നിരോധനം നടപ്പായത്. ട്രോളിംഗ് ബോട്ടുകൾ അടിത്തട്ടിലെ മത്സ്യത്തെ പിടികൂടുമ്പോൾ നിലവിലെ ട്രോളിംഗ് നിരോധന കാലയളവ് കൊണ്ട് അർത്ഥമില്ല. ട്രോളിംഗ് നിരോധന കാലയളവ് പരിഷ്കരിക്കണമെന്ന ആവശ്യം കാലങ്ങൾ ഏറെയായി ഉയർന്നിട്ടും അധികൃതർ ഇത് കേൾക്കാറേയില്ലന്നും മത്സ്യതൊഴിലാളികൾ പറയുന്നു.
ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം തുടങ്ങി. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. നീണ്ടകര പാലത്തിന് പടിഞ്ഞാറ്‌വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില്‍ ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്‌ജെട്ടികളില്‍/വാര്‍ഫുകളില്‍ ലാന്‍ഡിംഗ് അനുമതി ഉടമകള്‍ നല്‍കാന്‍ പാടില്ല.
Follow us on :
More in Related News
Please select your location.