Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അങ്കണവാടി പെൻഷനേഴ്സ് ജീവനക്കാർ പ്രതിഷേധ സംഗമം നടത്തി.

14 Dec 2024 13:15 IST

santhosh sharma.v

Share News :

വൈക്കം: വിരമിച്ച അംഗണവാടി ജീവനക്കാരുടെ പ്രതിക്ഷേധ സംഗമം നടത്തി.

വൈക്കം വ്യാപാര ഭവനിൽ നടന്ന സംഗമം

അങ്കണവാടി പെൻഷനേഴ്സ് താലൂക്ക് പ്രസിഡന്റ് എസ്. ആർ ശ്രീദേവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ സുശീല, ഗൗരി ഓമന, വി. ഉമാദേവി, രാധാമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷൻ തുക വർദ്ധിപ്പിക്കുക, സുപ്രീംകോടതി വിധിപ്രകാരം ഗ്രാറ്റിവിറ്റി നൽകുക, വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ചികിത്സാ പദ്ധതി നടപ്പാക്കുക, 2023 20 24 വർഷങ്ങളിൽ വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്.

അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ സർക്കാരുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ വീണ്ടും കോടതിയെ സമീപിക്കാനും പ്രതിക്ഷേധ സംഗമം തീരുമാനിച്ചു.

Follow us on :

More in Related News