Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 17:37 IST
Share News :
വൈക്കം: തമിഴ് വിശ്വബ്രഹ്മ സമാജം സന്ധ്യ വേല അഹസ്സ് നവംബർ 10 ന്.
വൈക്കം ക്ഷേത്ര നിർമ്മിതിയിൽ പങ്കാളികളായ തമിഴ് വിശ്വബ്രഹ്മജർ അഷ്ടമിക്ക് മുന്നോടിയായി നവമി തിഥിയിൽ നടത്തിവരുന്ന സന്ധ്യ വേല അഹസ്സ് നവംബർ 10 ഞായറാഴ്ച നടക്കും. വൈക്കം ക്ഷേത്രത്തിലെ തിരുവാഭരണ നിർമ്മാണത്തിന് ശേഷം ബ്രഹ്മമംഗലം, കുലശേഖരമംഗലം,മിഠായി കുന്നം, വെള്ളൂർ, ഓണംതുരുത്ത്, കുമാരനല്ലൂർ,നട്ടാശ്ശേരി,കിടങ്ങൂർ, രാമപുരം, തൊടുപുഴ,കോതമംഗലം, മൂവാറ്റുപുഴ, പാഴൂർ,രാമമംഗലം, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, അന്നമനട,താമരക്കാട്, കാക്കൂർ, കാലാമ്പൂർ,ചേന്ദമംഗലം, കോയമ്പത്തൂർ,വണ്ടി പെരിയാർ, നിലമ്പൂർ തുടങ്ങിയ കരകളിലേക്ക് ക്ഷേത്ര നിർമ്മിതിക്കു വേണ്ടി വാസം ഉറപ്പിക്കുകയും പിൻകാലത്ത് ആഭരണ നിർമ്മാണത്തിലേക്ക് തിരിയുകയും ചെയ്തു. കാലാന്തരത്തിൽ തൊഴിൽ അന്വേഷിച്ച് കേരളത്തിലെമ്പാടും വാസമുറപ്പിച്ച തമിഴ് വിശ്വബ്രഹ്മ സമാജം അംഗങ്ങൾ സന്ധ്യ വേല ദിനത്തിൽ വൈക്കത്തപ്പൻ്റെ സന്നിധിയിൽ എത്തിചേരും. നവംബർ 9 ശനിയാഴ്ച സമീപ ക്ഷേത്രങ്ങളിൽ യഥാവിധി വഴിപാടുകൾക്ക് ശേഷം വൈകിട്ട് 6ന് ക്ഷേത്ര കലവറയിൽഅരി അളക്കൽ നടക്കും. ക്ഷേത്ര ഭാരവാഹിക്കും ക്ഷേത്ര പാചക അവകാശിയായ മുട്ടസ്സ് നമ്പൂതിരിക്കും ദക്ഷിണ നൽകിയ ശേഷംസന്ധ്യ വേല കമ്മറ്റി പ്രസിഡൻ്റ് എൻ. സുന്ദരൻ ആചാരി ആദ്യ പറ അളന്ന് നൽകും. തുടർന്ന് മറ്റ് കരകളിലെ സമാജം പ്രതിനിധികൾ അരി അളക്കും
10 ന് രാവിലെ നാരായണീയ പാരായണം, നാമജപം, രുദ്രം, ചമകം, വേദപാരായണം, അഷ്ടാഭിഷേകം, ജലധാര, ക്ഷീരധാര, ശംഖാഭിഷേകം, ആയിരക്കുടം. 11ന് ഉച്ചപ്പൂജ - പ്രാതൽ (പ്രസാദ ഊട്ട്) വൈകിട്ട് അത്താഴപ്പൂജ,അപ്പം നിവേദ്യം എന്നിവ നടക്കും.അന്നദാന പ്രഭു വായ തിരുവൈക്കത്തപ്പന് ആറാം ഉത്സവ ദിനമായ നവംബർ 17ന് ദീപാരാധനക്ക് തമിഴ് വിശ്വബ്രഹ്മ വനിതാസമാജത്തിൻ്റെ നേതൃത്വത്തിൽ പൂത്താല സമർപ്പണം നടക്കും. ചടങ്ങുകൾ സന്ധ്യ വേല കമ്മറ്റി നേതൃത്വം നൽകും.
അടുത്ത വർഷം മുതൽ സന്ധ്യ വേലയുടെ പ്രധാന ചടങ്ങായ ആനപ്പുറത്ത് ശ്രീബലി, മറ്റ് സന്ധ്യ വേലകൾക്ക് നടത്തുന്നതിനും തീരുമാനിച്ചു. വൈക്കം തമിഴ് വിശ്വബ്രഹ്മ സമാജം ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ സമാജം പ്രസിഡൻ്റ് എൻ. സുന്ദരൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. സന്ധ്യ വേല കമ്മറ്റി ഭാരവാഹികളായി സുന്ദരൻ ആചാരി ( പ്രസിഡൻ്റ്), ജി.നടരാജൻ (സെക്രട്ടറി), കെ.സി ധനപാലൻ (ഖജാൻജി), പി.ടി മോഹനൻ (ജോയിൻ്റ് സെക്രട്ടറി), പി.കെ അനിൽകുമാർ, മഞ്ജു രാജേഷ്, പുഷ്പ ലക്ഷമണൻ, ജമുന ബാബു ( കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.