Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 22:42 IST
Share News :
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസി ലെ പ്രവർത്തനരഹിതമായ ഇൻവർട്ടർ നന്നാക്കിയില്ല എൽ ഡി എഫ് മെമ്പർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കാലവർഷം കനത്തിട്ടും വൈദ്യുതിയുടെഅഭാവത്തിലുംപ്രയോജനപ്പെടുത്തുന്നതിനുള്ള ഇൻവെർട്ടറാണ് നന്നാക്കാതെ നോക്കുകുത്തിയായി നിലനിൽക്കുകയാണന്ന് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും മലയോരയത്തെ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ താറുമാറായതോടെ വൈദുതി ബന്ധം നിലച്ചിരുന്നു. ഈ സമയത്ത് പഞ്ചായത്തിലെ ഇൻവെറ്റർ പ്രവർത്തിക്കാതെസാഹചര്യമുണ്ടായേതോടെ പഞ്ചായത് ഓഫീസിലെ പ്രവർത്തനങ്ങൾക്ക് വിനയായി. തിങ്കളാഴ്ച്ചയും ഏറെ സമയം പൂർണമായും വൈദ്യുതി നിലച്ചതോടെ
പഞ്ചായത് ഓഫീസിലെ ജീവനക്കാരും, മെമ്പർമാരും, വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ എത്തിയവരും പ്രയാസപ്പെട്ടതോടെയാണ് എൽ ഡി എഫ് മെമ്പർമാർ മെഴുകുതിരി വെട്ടവുമായി പ്രതിഷേ. ധ ത്തിനിറങ്ങിയത്. മുമ്പ് പല വട്ടു പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കേടായ ഇൻവെ ർട്ടർ കാര്യം ചർച്ച നടത്തിയതാണ്. 'പക്ഷെ പരിഹാരം നീളുകയാണെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. കാലവർഷം കൂടുതൽ കനത്തിട്ടും ഇൻവെറ്റെർ നന്നാകാനുള്ള യാതൊരു നടപടികളും പഞ്ചായത് ഭരണസമിതി സ്വീകരിക്കുന്നിെല്ലെ ന്ന് എൽ ഡി എഫ് മെമ്പർമാർ കുറ്റെപെപടുത്തിരിക്കയാണ്. അതേസമയം ഇൻെവെർട്ടറിന്ന് യാതൊരു കേടുപാടും ഇല്ലെന്നും തുടർച്ചയായി വൈദ്യുതി തടസപ്പെട്ടതാണ് ഇൻവെറ്റർ ഓഫാക്കാൻ കാരണം എന്നും പഞ്ചയായത്ത് പ്രസിഡന്റ് സുനിതാ രാജൻ പറഞ്ഞു. എന്നാൽ പഞ്ചായത് പ്രസിഡന്റിന്റെ വാദം പൊളിക്കുന്നതായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ചൂണ്ടികാട്ടിയത്. ' ഒരു
ഒരുമാസം മുമ്പ് ഇൻവെറ്റെർ തകരാറാണെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇൻവെട്ടറിന്റെ എർത്തിന് തകരാർ സംഭവിച്ചത് കണ്ടെത്തിയത്. ഇത് പരിഹരിക്കാൻനടപടിആരംഭിച്ചതായും സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും വ്യക്തമാക്കി.
പ്രശ്‌നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണം. അല്ലാത്ത പക്ഷം പൊതുജനങ്ങളെ കൂട്ടി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുെമെന്നും എൽ ഡി എഫ് മെമ്പർമാർ മുന്നറിയിപ്പ് നൽകിയിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.