Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 21:43 IST
Share News :
'വൈക്കം : കേരളത്തിലെ വരുമാനലഭ്യതയിൽ മുൻപന്തിയിൽ നിൽക്കുന്ന വൈക്കം ബോട്ട് ജെട്ടി പരിസരം കാടുകയറിയ നിലയിൽ.
മാസങ്ങളായി ജെട്ടി പരിസരത്തെ വഴി വിളക്കുകൾ മിഴി അടച്ചതിനെ തുടർന്ന് രാത്രി കാലങ്ങളിൽ എത്തുന്ന യാത്രക്കാർ ഭീതിയിൽ.
ഇറിഗേഷൻ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്ന് യാത്രക്കാർ പറയുന്നു. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തുന്ന ബോട്ട് ജെട്ടി കാടിന്റെ നടുവിലായതിനാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ് പരിസരം. സന്ധ്യമയങ്ങിയാൽ ബോട്ട്ജെട്ടിയും സമീപത്തെ ജങ്കാർ ജെട്ടിയും ഇരുളിന്റെ മറയിലാണ്. രാത്രി കാലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തികളും ഏറെ നടക്കുന്ന സ്ഥലമായി ജെട്ടി പരിസരം മാറിയിട്ടുണ്ട്. നിരവധി തവണ ഇറിഗേഷൻ വകുപ്പിനോടും നഗരസഭയോടും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.ജെട്ടി പരിസരത്ത് മാസങ്ങളായി കിടക്കുന്ന ഇരുചക്രവാഹനങ്ങൾ മൂലം മറ്റ് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
പരിസരം വൃത്തിയാക്കിയാൽ ഇവിടെ പാർക്കിംഗ് ഗ്രൗണ്ട് ഉണ്ടാക്കുവാനും അതുവഴി മറ്റൊരു വരുമാന ലഭ്യതയും ഇറിഗേഷൻ വകുപ്പിന് ഉണ്ടാക്കുവാനും സാധിക്കും. യാത്രാക്കാരുടെ വാഹനങ്ങൾ എല്ലാം ഇപ്പോൾ റോഡിലും പരിസര പ്രദേശങ്ങളിലും പാർക്ക് ചെയ്യുന്നത് റോഡിലും ഗതാഗതകുരുക്കിന് പലപ്പോഴും കാരണമാകുന്നുണ്ട്. വൈക്കം സത്യഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ പഴമയുടെ പൊരുൾ ഉൾക്കൊള്ളുന്ന ബോട്ട് ജെട്ടി സ്മാരകമായി സംരക്ഷിക്കണം എന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇവിടെയും തികഞ്ഞ നിഷ്ക്രിയത്വമാണ് ബന്ധപ്പെട്ട അധികൃതർ പുലർത്തുന്നത്.
.
Follow us on :
Tags:
More in Related News
Please select your location.