Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ജില്ലാ പഞ്ചായത്തിൽ അപേക്ഷ എന്ന വാക്കുപയോഗിക്കേണ്ടന്ന് തീരുമാനിച്ചു

21 Jun 2024 13:17 IST

R mohandas

Share News :

കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിൽ ഇനി മുതൽ വിവിധ ആനുകുല്യങ്ങൾ ഉൾപ്പടെ ലഭിക്കാൻ അപേക്ഷ എന്ന വാക്കുപയോഗിക്കണ്ട. “അപേക്ഷ” എന്നതിന് പകരം ആവശ്യപത്രം ,ഡിമാന്റ് പേപ്പർ എന്നാക്കി. കൊളോനിയൽ രാജഭരണകാലത്താണ് ജനങ്ങൾ അധികാര വർഗ്ഗത്തോട് അപേക്ഷിക്കുന്ന സംസ്ക്കാരം തുടങ്ങിയത്. ജനങ്ങൾ ഭരിക്കുന്ന ജനാധിപത്യകാലത്ത് ജനങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തു.


ജനാധിപത്യയുഗത്തിൽ ജനങ്ങൾ ആണ് ഭരണാധികാരികളെ നിശ്ചയിക്കുന്നത്...

ജനങ്ങൾ നിശ്ചയിച്ച ആളിനോട് എന്തിനാണ് അപേക്ഷിക്കുന്നത്, ജനങ്ങൾ ആവിശ്യപെടുകയാണ് ചെയ്യേണ്ടത്. .

ഭരണാധികാരികൾ നൽകുന്ന ഏതൊരു കാര്യവും വാങ്ങുന്ന ആളിന്റെ അവകാശം ആണ്. നൽകുന്ന ആളിന്റെ ഔധാര്യം അല്ല.

Follow us on :

More in Related News