Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 14:48 IST
Share News :
കോട്ടയം: ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്. ജോസ് കെ മാണിയെ കൂടാതെ പി. പി. സുനീര്‍ (സിപിഐ), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) എന്നിവരും രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ 13ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്‌നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്. 25നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കേരള കോൺഗ്രസ് (എം) ചെയർമാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യാധാര രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിഷാ ജോസ് കെ. മാണിയാണു ഭാര്യ. മക്കൾ: പ്രിയങ്ക, റിതിക, കുഞ്ഞുമാണി.
രാജ്യസഭയിൽ കേരളത്തിൽനിന്ന് ആകെ ഒൻപത് എംപിമാരാണുള്ളത്. പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്.
Follow us on :
Tags:
More in Related News
Please select your location.