Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിങ് ബൂത്തുകളിലെ ഒരുക്കവും സുരക്ഷയും വിലയിരുത്തി ജില്ലാ കളക്ടർ

11 Apr 2024 18:00 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകുന്ന ജില്ലയിലെ പോളിങ് ബൂത്തുകളിലെ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും. വൈക്കം നിയമസഭാ നിയോജകമണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. വൈക്കം മണ്ഡലത്തിൽ ക്രിട്ടിക്കൽ ബൂത്തായി രേഖപ്പെടുത്തിയിട്ടുള്ള ചെമ്പ് വിജയോദയം യു.പി. സ്‌കൂൾ, സെൻസീറ്റീവ് ബൂത്തായി കണക്കാക്കിയിട്ടുള്ള ചെമ്മനത്തുകര യു.പി. സ്‌കൂൾ, മുണ്ടാർ തുരുത്തിലെ ഏകബൂത്തായ 48-ാം നമ്പർ അങ്കൺവാടി, കുടവെച്ചൂർ സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്, കല്ലറ ശാരദവിലാസിനി യു.പി. സ്‌കൂൾ എന്നീ ബൂത്തുകളാണ് സംഘം സന്ദർശിച്ചത്.

പോളിങ് ബൂത്തുകളിലെ സുരക്ഷയും ശുചിമുറി സൗകര്യങ്ങളും ഭിന്നശേഷിക്കാർക്കായുള്ള റാമ്പ് അടക്കമുള്ള സൗകര്യങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. കടുത്തുരുത്തി ബ്‌ളോക്ക് പരിധിയിലുള്ള  

കല്ലറ ഗ്രാമപഞ്ചായത്തിലെ മുണ്ടാർ തുരുത്തിൽ പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും എത്തിക്കുന്നതിന് വള്ളങ്ങൾ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടർ നിർദേശം നൽകി. മുണ്ടാറിലെ

48-ാം നമ്പർ അങ്കൺവാടിയാണ് 137-ാം നമ്പർ ബൂത്തായി പ്രവർത്തിക്കുന്നത്. 968 വോട്ടർമാരാണ് ഇവിടെയുള്ളത്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്, വൈക്കം തഹസീൽദാർ കെ.ആർ. മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

പോളിങ് ബൂത്ത് മാറ്റി:-

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ 25-ാം നമ്പർ പോളിങ് ബൂത്തായ കുടുംബക്ഷേമകേന്ദ്രം പ്രകൃതിക്ഷോഭത്തിൽ മരം വീണു തകർന്നതിനെത്തുടർന്ന്് വാഴേമേപ്പുറം അങ്കൺവാടിയിലേക്കു പോളിങ് ബൂത്ത് മാറ്റിയിരിക്കുന്നതായി തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.  


Follow us on :

More in Related News