Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.ഐ.ടി. കാലിക്കറ്റിൽ സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025 ഗ്രാൻഡ് ഫിനാലെയ്ക്ക് തുടക്കം

08 Dec 2025 18:25 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഇന്നൊവേഷൻ സംരംഭങ്ങളിലൊന്നായ സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025 (സോഫ്റ്റ്‌വെയർ എഡിഷൻ) ഗ്രാൻഡ് ഫിനാലെയുടെ ദേശീയ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ ദ്വിദിന നോൺ-സ്റ്റോപ്പ് ഹാക്കത്തോൺ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 മികച്ച വിദ്യാർത്ഥി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.


ഇത്തവണത്തെ മത്സരത്തിന്റെ പ്രധാന സവിശേഷതയായി പങ്കെടുക്കുന്നവരിൽ 40 ശതമാനവും വനിതാ വിദ്യാർത്ഥികളാണെന്നതാണ്. റിസർച്ച് ആൻ്റ് കൺസൾട്ടൻസി ഡീനായ പ്രൊഫ. എൻ. സന്ധ്യറാണി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.ടി.ഇ. ഇന്നൊവേഷൻ സെന്റർ മാനേജർ ഇന്ദു ഗോവിന്ദ്, എൻ.സി.ഐ.ഐ.പി.സി. പ്രതിനിധികൾ, എ.ഐ.സി.ടി.ഇ. നോഡൽ സെന്റർ ഹെഡുമാർ ഉൾപ്പെടെ നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ, യുവ കണ്ടുപിടിത്തക്കാർ അവരുടെ നൂതന ആശയങ്ങളെ പ്രായോഗിക സാങ്കേതിക പരിഹാരങ്ങളാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി എൻ.ഐ.ടി. കാലിക്കറ്റ് മതിയായ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി സാങ്കേതിക മുന്നേറ്റങ്ങൾക്ക് പുതിയ കാഴ്ചപ്പാട് നൽകുന്ന വേദിയാകുകയാണ് ഇത്തവണത്തെ ഹാക്കത്തോൺ.

Follow us on :

More in Related News